സോണിയക്കും രാഹുലിനും രാജ്‌നാഥിനും ഇന്ന് പരീക്ഷ; അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

സോണിയക്കും രാഹുലിനും രാജ്‌നാഥിനും ഇന്ന് പരീക്ഷ; അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 51 മണ്ഡലങ്ങളിലാണ് ഇന്ന് വിധി എഴുതുന്നത്.ഉത്തർപ്രദേശ് (14), രാജസ്ഥാൻ (12), ബംഗാൾ (7), മധ്യപ്രദേശ് (7), ബിഹാർ (5), ജാർഖണ്ഡ് (4), ജമ്മുകശ്മീർ (2) എന്നീ സംസ്ഥാനങ്ങളിലായാണിത്. അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാവും. തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നേരത്തേ കമ്മിഷൻ മാറ്റിവെച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തേതുൾപ്പെടെ 41 മണ്ഡലങ്ങൾ ബാക്കിയുള്ള ഉത്തർ പ്രദേശാണ് ഇനി വോട്ടെടുപ്പ് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മുന്നിൽ. ബംഗാൾ 17, മധ്യപ്രദേശ് 16, ബിഹാർ 16, പഞ്ചാബ് 13 എന്നിവയാണ് കൂടുതൽ മണ്ഡലങ്ങൾ ബാക്കിയുള്ള സംസ്ഥാനങ്ങൾ. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിൻഹ, രാജ്യവർധൻ സിങ് റാത്തോഡ്, അർജുൻ രാം മേഘ്വാൾ തുടങ്ങിയവർ അഞ്ചാം ഘട്ടത്തിൽ ജനവിധിതേടും. 8.75 കോടി വോട്ടർമാരാണ് 674 സ്ഥാനാർഥികളുടെ വിധി നിശ്ചയിക്കുക. ഏഴ് ഘട്ടം പൂർത്തിയാക്കി, മേയ് 23-നാണ് വോട്ടെണ്ണൽ. Content Highlights:51 Seats Vote Today, Rahul Gandhis Amethi Test


from mathrubhumi.latestnews.rssfeed http://bit.ly/2GYabRf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages