മോസ്കോ: റഷ്യയിൽ യാത്രാ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 41 ആയി. ഇതിൽരണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽനിന്ന് 78 യാത്രക്കാരുമായി മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പറന്നുയർന്നയുടൻ തീപിടിച്ചതിനെ തുടർന്ന്, അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാൻഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാൻഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടർന്നിരുന്നു. തീപിടിച്ച വിമാനം ലാൻഡ് ചെയ്യുന്നതും തീ ആളിപ്പടരുന്നതും എമർജൻസി കവാടത്തിലൂടെ യാത്രക്കാരിൽ ചിലർ പുറത്തെത്തുന്നതുമായ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. 37 യാത്രക്കാർ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ കിട്ടിയ വിവരം. 11 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ടേക്ക്ഓഫിനു ശേഷം ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന്വിമാനം അടിയന്തിരമായി നിലനിറത്തുകയായിരുന്നു. Посадка пылающего Sukhoi Superjet 100 в Шереметьево. Пилоты - стальные люди pic.twitter.com/ETlzOHbUKw — Дмитрий Смирнов (@dimsmirnov175) May 5, 2019 content highlights: 41 Dead As Plane On Fire Made Emergency Landing In Moscow
from mathrubhumi.latestnews.rssfeed http://bit.ly/2JiN0Uv
via
IFTTT
No comments:
Post a Comment