തിരുവനന്തപുരം: പോലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് സ്ഥിരീകരിച്ചു. ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയതായി സൂചന. പോലീസിലെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ബാലറ്റുകൾ ശേഖരിക്കാൻ ഇടപെടൽ ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാറാണ് അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവിക്ക് കൈമാറിയത്. പോസ്റ്റൽ ബാലറ്റിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടായെന്ന വസ്തുതയും റിപ്പോർട്ടിലുണ്ട്. അസോസിയേഷൻ നേതാക്കൾ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. ഇത് ഏകദേശം ശരിവെച്ച് പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിക്കാനുള്ള ശ്രമം നടന്നുവെന്നും ഇക്കാര്യത്തിൽ അസോസിയേഷന്റെ ഇടപെടൽ ഉണ്ടായതായും ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പോലീസ് മേധാവിയുടെ പരിഗണനയിലുള്ള റിപ്പോർട്ടിൽ രണ്ട് പേർക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ടെന്നാണ് വിവരം. ഒരു പോസ്റ്റോഫിസിലേക്കുൾപ്പെടെ കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകളെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. അതോടൊപ്പം കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കുന്ന കാര്യം ഒരു പോലീസുകാരൻ തന്നെ പോലീസിന്റെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം ഇട്ടിരുന്നു. ഇക്കാര്യങ്ങളാണ് അന്വേഷണത്തിൽ വന്നത്. ഇത് സാധൂകരിക്കുന്ന മൊഴിയും ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണവും ഉണ്ടാകണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. അസോസിയേഷൻ നേതാക്കൾക്കെതിരെ നേരിട്ട് പരാമർശങ്ങൾ റിപ്പോർട്ടിലില്ല. എന്നാൽ അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായെന്ന സൂചന റിപ്പോർട്ടിലുണ്ട്. അതേസമയം പോലീസ് മേധാവി ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. റിപ്പോർട്ടിന്മേൽ എന്തുനടപടിയുണ്ടാകും എന്ന് വരും ദിവസങ്ങളിലെ അറിയാനാകു. ആരോപണം ഉയർന്ന് ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. Content Highlights:Postal Ballot controversy, Intelligence Chief submit report
from mathrubhumi.latestnews.rssfeed http://bit.ly/2PMwuxf
via
IFTTT
No comments:
Post a Comment