കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ചൂര്‍ണിക്കരയിലെ ഭൂമി തരം മാറ്റാന്‍ വ്യാജരേഖ തയാറാകകിയ സംഭവത്തില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് മറ്റെന്നാള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.
സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും വിജിലന്‍സ് തീരുമാനിച്ചു. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒയുടെ പേരിലും വ്യാജരേഖ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. വിജിലന്‍സ് എറണാകുളം യൂണിറ്റ് പ്രാഥമിക റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യതയും വിജിലന്‍സ് തള്ളിക്കളയുന്നില്ല.
സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് വ്യക്തമായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ഇടനിലക്കാരനായ അബുവിന്റെ പക്കല്‍ നിന്ന് ആറ് ആധാരങ്ങളടക്കമുള്ളവ കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടറോടും വിശദാംശങ്ങള്‍ തേടും.
from mangalam.com http://bit.ly/2vVQGnj
via IFTTT
No comments:
Post a Comment