ലോകസമൂഹത്തിന്റെ സ്വകാര്യത മാനിച്ച് ലോകപ്രശസ്ത സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് പിരിച്ചു വിടണമെന്ന് സഹ സ്ഥാപകന്‍ ക്രിസ്ഹ്യുസ്. മൈക്രോ ബ്ളോഗിംഗ് സൈറ്റുകളായ വാട്ട്സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും കൂടി ഏറ്റെടുത്ത് കഴിഞ്ഞതോടെ ഫേസ്ബുക്ക് ഓണ്‍ലൈന്‍ രംഗത്തെ ഒരു കുത്തകയായി മാറിയെന്നും സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നും ക്രിസ് ഹ്യൂസ് പറഞ്ഞു.
ഫേസ്ബുക്ക് വാട്ട്സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും കൂടി ഏറ്റെടുത്ത് കഴിഞ്ഞതോടെയാണ് സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുത്തത്. വിദ്വേഷ പ്രചരണം ശക്തമായി നടക്കുന്ന കാലത്ത് ഫേസ്ബുക്ക് പോലൊരു പ്ലാറ്റ്ഫോം വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഇനിയെങ്ങിനെയാണ് ഉപയോഗിക്കുകയെന്നതിലും ആശങ്കയുണ്ട്. അതിനാല്‍ ഫേസ്ബുക്കും അത് ഏറ്റെടുത്ത മറ്റു സാമൂഹ്യ മാധ്യമങ്ങളും പ്രത്യേക കമ്പനികളായി പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക രംഗത്തെ ഭീമന്‍ കമ്പനികള്‍ക്ക് സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ വരെ മേല്‍ ശക്തമായ സ്വാധീനമുണ്ട്. കമ്പനിയുടെ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ തകര്‍ക്കുകയും ചെയ്യാറുമുണ്ട്.
സക്കര്‍ബര്‍ഗിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നത് കൊണ്ടും അമേരിക്കന്‍ പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ല. യുഎസിന് ഫേസ്ബുക്കിനെ സംശയത്തോടെ മാത്രമേ കാണാനാവൂ.
ഇപ്പോള്‍ തന്നെ നിരവധി രാജ്യങ്ങളില്‍ നിന്നും ഫേസ്ബുക്കിനെതിരെ ഇക്കാര്യത്തില്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് പിന്നാലെ തുടര്‍ച്ചയായി ഫേസ്ബുക്കിനെതിരെ വിവരം ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം വിശ്വാസ്യത ഒന്നു കൊണ്ടു മാത്രമാണ് കമ്പനി ഇത്രയും നാള്‍ പിടിച്ചു നിന്നതെന്നും വന്‍ വിജയം നേടി കുതിക്കുന്ന കമ്പനിയോട് വേര്‍പിരിയാന്‍ പറയുന്നത് ശരിയല്ലെന്നുമാണ് ഫേസ്ബുക്കിന്റെ ന്യായീകരണം. ക്രിസ് ഹ്യുസിന്റെ ആരോപണങ്ങള്‍ അവര്‍ തള്ളിയിട്ടുമുണ്ട്.
from mangalam.com http://bit.ly/2Q1DTsP
via IFTTT
No comments:
Post a Comment