ന്യൂഡല്‍ഹി/പശ്ചിമ ബംഗാള്‍: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വിസമ്മതിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 'രാജ്യത്തിന് പ്രതിപക്ഷം വാഗ്ദാനം ചെയ്യുന്നത് ഇതാണ്. മമത ദീദി- ബംഗാളില്‍ ജനാധിപത്യം ആപത്തിലാണ്. പ്രതിപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. സ്ഥാനാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു. പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുക്കുകയും പ്രതിപക്ഷ നേതാക്കള്‍ക്ക് റാലികള്‍ നടത്താന്‍ പോലും കഴിയാതെ വരികയും ചെയ്യുന്നു.-ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബി.എസ്.പി നേതാവ് മായാവതിക്കെതിരെയും ജെയ്റ്റ്‌ലി ആഞ്ഞടിച്ചു. മായാവതിയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രിക്ക് എങ്ങനെ മറ്റുള്ളവരുടെ സഹോദരിമാരേയും ഭാര്യമാരേയും മാനിക്കാന്‍ കഴിയുമെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം.
അതിനിടെ, ബംഗാളിലെ ജാഥവപുരില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ അമിത്ഷായും രംഗത്തെത്തി. ''മമത ബി.ജെ.പിയെ ഭയക്കുന്നു. അവര്‍ ബി.ജെ.പിക്ക് തെരഞ്ഞെുടപ്പ് റാലിക്കു പോലും അനുമതി നിഷേധിക്കുന്നു. ബംഗാളില്‍ ആരും ജയ് ശ്രീറാം എന്നു വിളിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. ഇവിടെ നിന്ന് സംസാരിച്ചശേഷം താന്‍ കൊല്‍ക്കൊത്തയിലേക്ക് പോവുകയാണ്. മമതയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്യട്ടെ''- ബംഗാളിലെ ജോയ്‌നഗറില്‍ അമിത് ഷാ പറഞ്ഞു.
മോഡി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് മമത നിഷേധിക്കുകയാണ്. ആ പദ്ധതികളുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചാല്‍ മോഡി അവിടെയും ജനകീയനാകുമെന്ന് അവര്‍ ഭയക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/30eM0ql
via IFTTT
No comments:
Post a Comment