വോട്ട് ചെയ്യാതിരുന്ന ദിഗ്‌വിജയ് സിങ്ങിനെ വിമര്‍ശിച്ച് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

വോട്ട് ചെയ്യാതിരുന്ന ദിഗ്‌വിജയ് സിങ്ങിനെ വിമര്‍ശിച്ച് മോദി

ഭോപ്പാൽ: സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന ഭോപ്പാൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ്ങിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് രേഖപ്പെടുത്താതിരുന്ന ദിഗ്വിജയ് സിങ്ങിന്റെ നടപടി കോൺഗ്രസിന്റെ ധാർഷ്ട്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മോദി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ രത്ലാമിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്ഗഢ് ലോക്സഭാ മണ്ഡലത്തിലെരഘോഗഡിലായിരുന്നു മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിങ്ങിന്റെ വോട്ട്. രാജ്ഗഢിലും ഭോപ്പാലിലും ഒരേദിവസം തന്നെയായിരുന്നു വോട്ടെടുപ്പ്. എന്നാൽ അദ്ദേഹം വോട്ട് ചെയ്യാൻ പോയിരുന്നില്ല. പകരം ഭോപ്പാലിലെ പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തുകയായിരുന്നു. "ഞാൻ വോട്ട് ചെയ്യാൻ അഹമ്മദാബാദിൽ പോയി. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വോട്ട് ചെയ്യാൻ വരിനിന്നു. എന്നാൽ ഡിഗ്ഗി രാജ(ദിഗ്വിജയ് സിങ്) ജനാധിപത്യത്തെ മാനിക്കുന്നില്ല. അദ്ദേഹം അദ്ദേഹത്തെ കുറിച്ചുമാത്രമാണ് ചിന്തിക്കുന്നത്. ഭോപ്പാൽ സീറ്റിനെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്"- മോദി വിമർശിച്ചു. രാജ്ഗഢിൽ വോട്ട് ചെയ്യാൻ പോകുന്നതിനെ എന്തിനാണ് ദിഗ്വിജയ് സിങ്ഭയക്കുന്നതെന്നും മോദി ചോദിച്ചു. വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് പാപമാണെന്നും കന്നിവോട്ടർമാർക്ക് തെറ്റായ മാതൃക കാണിച്ചു കൊടുക്കുകയാണ് ദിഗ്വിജയ് സിങ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി സ്ഥാനാർഥിയായ പ്രജ്ഞാ സിങ് ഠാക്കൂറിനെയാണ് ഭോപ്പാലിൽ ദിഗ്വിജയ് സിങ് നേരിടുന്നത്. content highlights:narendra modi criticises digvijay singh for not casting vote


from mathrubhumi.latestnews.rssfeed http://bit.ly/2YoIgB0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages