തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിലേക്ക് കയറിത്തുടങ്ങി. പഞ്ചവാദ്യത്തിന്റെ മാസ്മരിക ലഹരി ഉണർത്തി ബ്രഹ്മസ്വം മഠത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യമാണ് ഇപ്പോൾ നടക്കുന്നത്. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലാണ് പഞ്ചവാദ്യം നടക്കുന്നത്. ഇതിനിടെ ചെറുപൂരങ്ങളുടെ വരവ് തുടരുകയാണ്. പഞ്ചവാദ്യം ആസ്വദിക്കാൻ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയിരക്കുന്നത്. മനംനിറഞ്ഞ് മറ്റെല്ലാം മറന്ന് ആസ്വദിക്കുന്നരെയാണ് ഇവിടെ കാണാനാകുക. 12.30 ന് പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങും തുടർന്ന് ഇലഞ്ഞിത്തറ മേളവും നടക്കും. തുടർന്ന് വൈകിട്ട് 5.30ന് തെക്കേ ഗോപുര നടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റവും നടക്കും. ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം എന്നാണ് പറയുന്നത്. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവർ നേരത്തെ എത്തണമെന്ന് പോലീസ് നിർദ്ദേശമുണ്ടായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തിൽ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടക്കുക. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം. പാണ്ടിമേളത്തിന്റെ രൗദ്രതാളം ആസ്വദിക്കാൻ നിരവധി ആളുകളാണ് കാത്തിരിക്കുന്നത്. Content Highlights:Thrissur Pooram 2019 Mathathil Varavu pancha vadyam and Elanjithara melam
from mathrubhumi.latestnews.rssfeed http://bit.ly/2PXAon9
via
IFTTT
No comments:
Post a Comment