സുനില്‍ ജാക്കറാണ് എതിരാളിയെന്നറിഞ്ഞെങ്കില്‍ സണ്ണി ഡിയോളിനെ പിന്തിരിപ്പിക്കുമായിരുന്നു:ധര്‍മേന്ദ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

സുനില്‍ ജാക്കറാണ് എതിരാളിയെന്നറിഞ്ഞെങ്കില്‍ സണ്ണി ഡിയോളിനെ പിന്തിരിപ്പിക്കുമായിരുന്നു:ധര്‍മേന്ദ്ര

ന്യൂഡൽഹി: എതിർ സ്ഥാനാർഥി സുനിൽ ജാക്കറാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മകനും നടനുമായ സണ്ണിഡിയോളിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ അനുവദിക്കില്ലായിരുന്നുവെന്ന്അദ്ദേഹത്തിന്റെ പിതാവും മുൻ എംപിയുമായ ധർമേന്ദ്ര. പഞ്ചാബിലെ ഗുർദാസ്പുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് സണ്ണിഡിയോൾ. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ സുനിൽ ജാക്കർ ഇവിടുത്തെ സിറ്റിങ് എംപിയാണ്. ബൽറാം ജാക്കർ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ മകനായ സുനിൽ ജാക്കറാണ് എതിർ സ്ഥാനാർഥിയെന്ന് നേരത്തെ അറിഞ്ഞെങ്കിൽ സണ്ണിയെ താൻ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് ധർമേന്ദ്ര പറഞ്ഞു. 62 കാരനായ സണ്ണി ഡിയോൾ ഏപ്രിലിൽ ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത്. സുനിൽ ജാക്കറും പിതാവ് ബൽറാം ജാക്കറും അനുഭവജ്ഞാനമുള്ള രാഷ്ട്രീയപ്രവർത്തകരാണെന്നും എന്നാൽ അതേസമയം താനും മകനുമൊക്കെ സിനിമാമേഖലയിൽ നിന്നെത്തിയവരാണെന്നും ധർമേന്ദ്ര പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിന് പരിഹാരം കാണുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും മത്സരത്തെ കുറിച്ച് ഗാൗരവമായി ചിന്തിക്കുന്നില്ലെന്നും ധർമേന്ദ്ര കൂട്ടിച്ചേർത്തു. ഗുർദാസ്പുരിൽ സണ്ണിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും ധർമേന്ദ്ര പങ്കെടുത്തു. ഗുർദാസ്പുർ ബിജെപിയ്ക്ക് മേൽക്കോയ്മയുള്ള മണ്ഡലമാണ്. മെയ് 19 നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രചരണപരിപാടികളുടെ ഭാഗമായി സണ്ണിഡിയോൾ റോഡ് ഷോ നടത്തിയിരുന്നു. റോഡ് ഷോയ്ക്കിടെ ജനങ്ങൾ സണ്ണിയോട് കാണിച്ച് സ്നേഹപ്രകടനം കണ്ട് താൻ അമ്പരന്നെന്നും ധർമേന്ദ്ര കൂട്ടിച്ചേർത്തു. വിനോദ് ഖന്നയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സുനിൽ ജാക്കറിലൂടെ സീറ്റ് കഴിഞ്ഞ തവണ പിടിച്ചെടുത്തത്. Content Highlights:Dharmendra, Sunny Deol, Sunil Jhaker, Gurdaspur


from mathrubhumi.latestnews.rssfeed http://bit.ly/2JwpaVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages