കണ്ണൂർ: റീപോളിങ് പ്രചാരണത്തിന്റെ ആവേശം പരിധിവിട്ടതോടെ കണ്ണൂരിലെ പിലാത്തറയിലും പാമ്പുരുത്തി ദ്വീപിലും സംഘർഷം. പിലാത്തറയിൽ യു.ഡി.എഫ്. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനുനേരെ കൈയേറ്റമുണ്ടായി. പരിക്കേറ്റ ഉണ്ണിത്താൻ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സതേടി. പാന്പുരുത്തി ദ്വീപിൽ ഗൃഹസന്ദർശനത്തിനെത്തിയെ കണ്ണൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി.കെ. ശ്രീമതിയെ തടയാനും ശ്രമമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് ഉണ്ണിത്താനെതിരേ കൈയേറ്റശ്രമം നടന്നത്. ബസ് സ്റ്റാൻഡിനടുത്ത് ഒാട്ടോസ്റ്റാൻഡിൽനടക്കുന്ന എൽ.ഡി.എഫ്. പൊതുയോഗത്തിൽനിന്നുള്ള സി.പി.എം. പ്രവർത്തകർ, ഉണ്ണിത്താന് സമീപമെത്തി മൈക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിയിൽ ഉണ്ണിത്താന്റെ കൈയ്ക്കും തോളിനും പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ഒരുമണിക്കുറിനുശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അമ്പതോളം പോലീസുകാർ സ്ഥലത്തെത്തിയശേഷമാണ് കടയ്ക്കകത്തായിരുന്ന ഉണ്ണിത്താനും മർദനമേറ്റ പ്രവർത്തകർക്കും പുറത്തിറങ്ങാനായത്. മുസ്ലിം ലീഗിന് വൻ ഭൂരിപക്ഷമുള്ള പാമ്പുരുത്തിയിൽ രാവിലെ 11.30-ന് പി.കെ. ശ്രീമതി വോട്ടുചോദിക്കാൻ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. കള്ളവോട്ടെന്ന് പരാതിനൽകി നാടിനെ നാണക്കേടാക്കി വോട്ടുചോദിക്കാൻ വന്നതെന്തിനെന്ന ചോദ്യത്തിലായിരുന്നു തുടക്കം. പിന്നീട് അസഭ്യംവിളികളും കൈയാങ്കളിയുമായി. പോലീസും പ്രാദേശികനേതാക്കളും ഇവരെ ശാന്തരാക്കി. ശ്രീമതി ഗൃഹസന്ദർശനം തുടരുകയും ചെയ്തു. ചികിത്സയിലായതിനാൽ കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ. സുധാകരൻ പ്രചാരണത്തിന് എത്തിയില്ല. എൻ.ഡി.എ. സ്ഥാനാർഥി സി.കെ. പദ്മനാഭനും പ്രചാരണത്തിനിറങ്ങിയില്ല. കാസർകോട് ഇടതുസ്ഥാനാർഥി കെ.പി. സതീഷ്ചന്ദ്രൻ മുബൈയിലാണ്. യു.ഡി.എഫ്. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും എൻ.ഡി.എ. സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറും വീടുകളിലെത്തി വോട്ടഭ്യർഥിച്ചു. bbപരസ്യപ്രചാരണത്തിന് കിട്ടിയത് അഞ്ചുമണിക്കൂർ മാത്രം bbകൂളിയോട്ടെ ബൂത്തിൽ റീപോളിങ് നടക്കുമെന്ന ഉത്തരവ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.05-നാണ് വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഡി. സജിത് ബാബുവിന് ഔദ്യോഗികമായി ലഭിച്ചത്. കഴിഞ്ഞദിവസം കല്യാശ്ശേരി മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപനം വന്നതിനാൽ ഈ ബൂത്തിൽ ഉണ്ടാവില്ലെന്നാണ് പൊതുവേ കരുതിയത്. പ്രഖ്യാപനം വൈകിവന്നതിനാൽ മുന്നണികൾക്ക് കഷ്ടിച്ച് അഞ്ചുമണിക്കൂറാണ് പ്രചാരണത്തിന് കിട്ടിയത്. കിട്ടിയസമയം ആരും പാഴാക്കിയില്ല. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫീസറടക്കം നാലു പോളിങ് ഉദ്യോഗസ്ഥരാണ് സാധാരണ ഉണ്ടാവുകയെങ്കിൽ റീപോളിങ്ങിൽ അഞ്ചുപേരുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. content highlightS: repolling,kannur,lok sabha election, CPIM, Congress
from mathrubhumi.latestnews.rssfeed http://bit.ly/2VA1OQY
via
IFTTT
No comments:
Post a Comment