മൂവാറ്റുപുഴ: ഗായകൻ എം.ജി. ശ്രീകുമാറിന്റെപേരിലുള്ള അനധികൃത കെട്ടിട നിർമാണക്കേസിൽ മലക്കംമറിഞ്ഞ് വിജിലൻസ്. ഉദ്യോഗസ്ഥതലത്തിലുള്ള ക്രമക്കേടുമാത്രമാണിതെന്നും വിജിലൻസ് അന്വേഷണം വേണ്ടെന്നുമാണ് വിജിലൻസ് ഡയറക്ടറേറ്റിൽനിന്നുള്ള ശുപാർശ. ഉദ്യോഗസ്ഥതല അഴിമതികൾ അന്വേഷിക്കാനുള്ള തദ്ദേശസ്വയംഭരണ ഒാംബുഡ്സ്മാൻ മാത്രം അന്വേഷിച്ചാൽ മതിയെന്ന ശുപാർശ അംഗീകരിച്ചാൽ കേസ് അപ്രസക്തമാകും. ഉദ്യോഗസ്ഥർ മാത്രമായി ഇതിലെ പ്രതികൾ ചുരുങ്ങുകയും ചെയ്യും. സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ശ്രീകുമാറിനെതിരേ ഏതുരീതിയിൽ ഓംബുഡ്സ്മാന് അന്വേഷണം നടത്താനാകും എന്ന പ്രശ്നവും ഇതോടൊപ്പം ഉയരും. കേസിലെ പ്രധാന പ്രതികളായി പരാതിക്കാരൻ ആരോപിച്ചിരിക്കുന്നവരിൽ ഒരാളാണ് ശ്രീകുമാർ. മുളവുകാട് വില്ലേജിൽ 11.5 സെന്റ് സ്ഥലമാണ് ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളത്. 2010-ലാണ് ഈ സ്ഥലം വാങ്ങിയത്. കായലിനോടുചേർന്ന സ്ഥലത്ത് തീരദേശ പരിപാലന ചട്ടവും പഞ്ചായത്തീരാജ് കെട്ടിട നിർമാണവ്യവസ്ഥകളും ലംഘിച്ച് കെട്ടിടം നിർമിച്ചു എന്നു കാണിച്ചാണ് വിജിലൻസിൽ പരാതി. കെട്ടിടനിർമാണത്തിന് മുളവുകാട് പഞ്ചായത്ത് അനധികൃതമായി അനുമതി നല്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. Content highlights: Building construction MG Sreekumar kochi vigilance
from mathrubhumi.latestnews.rssfeed http://bit.ly/2QcaAUw
via
IFTTT
No comments:
Post a Comment