20,000-50,000 ചതുരശ്ര മീറ്ററിലെ നിർമാണങ്ങൾക്ക് പാരിസ്ഥിതികാനുമതി വേണ്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

20,000-50,000 ചതുരശ്ര മീറ്ററിലെ നിർമാണങ്ങൾക്ക് പാരിസ്ഥിതികാനുമതി വേണ്ട

ന്യൂഡൽഹി: ഇരുപതിനായിരം മുതൽ അൻപതിനായിരം വരെ ചതുരശ്രമീറ്ററിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പാരിസ്ഥിതികാനുമതി വേണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതിയാഘാത നിർണയത്തെ (ഇ.ഐ.എ.) ക്കുറിച്ചുള്ള പുതുക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്. ഇ.ഐ.എ. ചട്ടങ്ങൾ അഴിച്ചുപണിയാൻ തീരുമാനിച്ചതായി അടുത്തിടെയിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പുതിയ വിജ്ഞാപനമനുസരിച്ച് മണൽ ഖനനത്തിനും നിർമാണപ്രവർത്തനങ്ങൾക്കും എളുപ്പത്തിൽ അനുമതി ലഭിക്കും. അഞ്ചു ഹെക്ടർ വരെയുള്ള പ്രദേശത്തെ മണൽ ഖനനത്തിന് അനുമതി നൽകുമ്പോൾ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള അധികാരികൾ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടേണ്ടതില്ലെന്ന് ഇതുസംബന്ധിച്ച കരടുരേഖ പറയുന്നു. നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഖനന കമ്പനികൾക്കും വ്യവസായികൾക്കും നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് പുതിയ വിജ്ഞാപനത്തിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനുമായ വിക്രാന്ത് തോംഗാഡ് ആരോപിച്ചു. 2006-ലെ വിജ്ഞാപനത്തെ ദുർബലപ്പെടുത്തുന്ന വിജ്ഞാപനമാണിത്. രാജ്യത്തു മലിനീകരണവും അഴിമതിയും വർധിക്കാൻ ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം ഇതിനോടു പ്രതികരിച്ചിട്ടില്ല. Content highlights:No environmental clearance for construction within 20,000-50,000 sq mtr land


from mathrubhumi.latestnews.rssfeed http://bit.ly/2HnVA2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages