കൊച്ചി:ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി. കമ്പനിയായ ടി.സി.എസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശമ്പളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 28 ശതമാനം വളർച്ച. 16.02 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷം പ്രതിഫലമായി അദ്ദേഹം നേടിയത്. ഇതിൽ 1.15 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 1.26 കോടി രൂപ പ്രത്യേക ആനുകൂല്യമായി ലഭിച്ചു. 13 കോടി രൂപ കമ്മിഷനും 60 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്. 2017-18-ൽ 12.49 കോടി രൂപയായിരുന്നു മൊത്തം പ്രതിഫലം. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എൻ. ഗണപതി സുബ്രഹ്മണ്യം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി. രാമകൃഷ്ണൻ എന്നിവരുടെ ശമ്പളത്തിലും വർധനയുണ്ട്. ഗണപതിയുടെ ശമ്പളം 24.9 ശതമാനം വർധിച്ച് 11.61 കോടി രൂപയായി. രാമകൃഷ്ണന്റേത് 4.13 കോടി രൂപയായി.
from mathrubhumi.latestnews.rssfeed http://bit.ly/2LS7pT6
via
IFTTT
No comments:
Post a Comment