പോസ്റ്റല്‍ വോട്ട് അന്വേഷണത്തില്‍ മീണക്ക് അതൃപ്തി, സമഗ്രമായ അന്വേഷണം വേണമെന്ന് ഡി.ജി.പി.ക്ക് കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

പോസ്റ്റല്‍ വോട്ട് അന്വേഷണത്തില്‍ മീണക്ക് അതൃപ്തി, സമഗ്രമായ അന്വേഷണം വേണമെന്ന് ഡി.ജി.പി.ക്ക് കത്ത്

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിമുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ.ജനാധിപത്യത്തിൽ ഭയരഹിതമായി വോട്ട് ചെയ്തുവെന്ന വിശ്വാസം നിലനിർത്തേണ്ടതുണ്ടെന്നും അതുകൊണ്ട്പോസ്റ്റൽ ബാലറ്റിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നും അതൃപ്തിയറിച്ച് ഡി.ജി.പി.ക്ക് എഴുതിയ കത്തിൽ മീണ വ്യക്തമാക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാട്സ് ആപ്പ് സന്ദേശം മാത്രം ഉപയോഗിച്ചുള്ള അന്വേഷണം മതിയാകില്ലെന്നും വിതരണം ചെയ്ത എല്ലാ പോസ്റ്റൽ ബാലറ്റിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കത്തിൽ പറയുന്നത്. "തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥനിലേക്ക് മാത്രമാണ് അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റൽ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നത്. ജനാധിപത്യത്തിൽ ഭയരഹിതമായി വോട്ട് ചെയ്തൂവെന്ന വിശ്വാസം നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിതരണം ചെയ്ത എല്ലാ വോട്ടുകളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം", ഡി.ജി.പി.ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അതേ സമയംറിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഈ മാസം 15 വരെ സമയം നൽകി. പോസ്റ്റൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഈ ആക്ഷേപങ്ങൾ ദൂരീകരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് വേണ്ടതെന്നും അദ്ദേഹം കത്തിൽ പറയുന്നു. അതേ സമയം കൂടുതൽ വിശദമായ അന്വേണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഡി.ജി.പി.യുടെ സഹായത്തോടെ മറ്റൊരു റിപ്പോർട്ടും മീണക്ക് നൽകി. ഇത്രയധികം പോസ്റ്റൽ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനായി കൂടുതൽ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി.സുദർശന്റെ നേതൃത്വത്തിലാണ്അന്വേഷണം പുരോഗമിക്കുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2WN0knW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages