14 മാസംകൊണ്ട് ഷവോമി വിറ്റത് 20 ലക്ഷം ടെലിവിഷന്‍ സെറ്റുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

14 മാസംകൊണ്ട് ഷവോമി വിറ്റത് 20 ലക്ഷം ടെലിവിഷന്‍ സെറ്റുകള്‍

മുംബൈ: ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി രാജ്യത്ത് 20 ലക്ഷം ടെലിവിഷൻ സെറ്റുകൾ വിറ്റഴിച്ചു. പുറത്തിറക്കി 14മാസംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും കമ്പനി വിശദീകരിച്ചു. ഈ നേട്ടം കൈവരിക്കാൻ മറ്റ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ലായെന്ന് ഷവോമി ഇന്ത്യ എംഡി മനു കുമാർ ട്വീറ്റ് ചെയ്തു. രാജ്യത്തെ സ്മാർട്ട് ഫോൺ വില്പനയിലും ഷവോമിയ്ക്കുതന്നെയാണ് ഒന്നാം സ്ഥാനം. വിപണിയിൽ മുൻനിര സ്ഥാനത്തുണ്ടായിരുന്ന സാംസങ്, സോണി, എൽജി എന്നീ കമ്പനികളുടെ ടെലിവിഷനുകളേക്കാൾ വിലകുറച്ചാണ് ഷവോമി ടെലിവിഷൻ പുറത്തിറക്കിയത്. ഇതിന്റെ സാധ്യതകൾ മനസിലാക്കി സാംസങ് ഓൺലൈനിലെ വില്പനയ്ക്കുമാത്രമായി വില കുറച്ച് ടി.വി സെറ്റ് പുറത്തിറക്കിയിരുന്നു. ഷവോമി പ്രധാനമായും ടി.വി ബ്രാൻഡുകൾ വിറ്റഴിക്കുന്നത് ഫ്ളിപ്കാർട്ട് വഴിയാണ്. Sold over 2 million TV units in India in 14 months : Xiaomi


from mathrubhumi.latestnews.rssfeed http://bit.ly/2W8Usbt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages