ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും അവസാനിക്കുന്ന ഉടൻ രാഷ്ട്രപതിയെ കാണാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഒരു സാഹചര്യമുണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ വിളിക്കരുതെന്ന ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണാനിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 21 പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട ഒരു കത്ത് രാഷ്ട്രപതിക്ക് നൽകാനാണ് തീരുമാനം. ഒരു ബദൽ സർക്കാരിന് തങ്ങളുടെ പിന്തുണ കാണിച്ചുള്ള കത്താകും നൽകുക. 543 അംഗ ലോക്സഭയിൽ കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 2014-ൽ ഒറ്റയ്ക്ക് 282 സീറ്റുകൾ നേടി ബിജെപി കേവലഭൂരിപക്ഷം കടന്നിരുന്നു. എൻഡിഎ മുന്നണിക്ക് 336 സീറ്റുകളും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു തൂക്കുസഭക്കുള്ള സാധ്യത മുന്നിൽകണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക്രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ അവസരം നൽകില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് 21 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയുടെ ഏകോപന ചുമതല വഹിക്കുന്നതെന്നാണ് സൂചന. വിവിപാറ്റിലെ 50 ശതമാനം വോട്ടുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ നിമയപോരാട്ടത്തിന് പ്രതിക്ഷപാർട്ടികൾക്ക് നേതൃത്വം നൽകിയിരുന്നത് നായിഡുവായിരുന്നു. 1998ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും, ബി.ജെ.പി നേതാവായിരുന്ന വാജ്പേയി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. വ്യക്തമായ ഭൂരിപക്ഷം കാണിക്കുന്ന സമ്മതപത്രങ്ങൾ ഹാജരാക്കുവാൻ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ വാജ്പേയിയോടാവശ്യപ്പെട്ടു. അതനുസരിച്ച് വാജ്പേയി സമ്മതപത്രങ്ങൾ സമർപ്പിക്കുകയും സഭയിൽ 10 ദിവസത്തിനകം വിശ്വാസവോട്ടു തേടിയിരിക്കുമെന്ന് രാഷ്ട്രപതിയോട് സമ്മതിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ വാജ്പേയി സഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. അന്ന് ബിജെപിക്ക് 178 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാൽ 19മാസത്തിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഒരു വോട്ടിന് സർക്കാർ പരാജയപ്പെടുകയാണുണ്ടായത്. Content Highlights:Opposition Plans An Unusual Request For President After Polls
from mathrubhumi.latestnews.rssfeed http://bit.ly/307Eg9V
via
IFTTT
No comments:
Post a Comment