സുപ്രീംകോടതി ജ‍ഡ്ജിമാരുടെ നിയമനം: കൊളീജിയം നിർദേശം കേന്ദ്രം തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

സുപ്രീംകോടതി ജ‍ഡ്ജിമാരുടെ നിയമനം: കൊളീജിയം നിർദേശം കേന്ദ്രം തള്ളി

ന്യൂഡൽഹി: രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ളസുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ മടക്കി. ജാർഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസ്അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ്ജസ്റ്റിസ്എഎസ് ബൊപ്പണ്ണ എന്നിവർക്ക് വേണ്ടിയുള്ള കൊളീജിയത്തിന്റെ നിർദേശമാണ് കേന്ദ്രം നിരാകരിച്ചത്. ഏപ്രിൽ 12 നാണ് കൊളീജിയം കേന്ദ്രത്തിന് ശുപാർശക്കത്ത് നൽകിയത്. ശുപാർശ നിരാകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. യോഗ്യത, സീനിയോറിറ്റി, വിവിധ ഹൈക്കോടതികളിലെ പ്രവർത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ്അനിരുദ്ധ ബോസ്, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവർക്കായുള്ള നിയമന നിർദേശം കൊളീജിയം മുന്നോട്ട് വെച്ചത്. കഴിഞ്ഞ കൊല്ലം ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതിയിൽ നിയമിക്കണമെന്ന കൊളീജിയത്തിന്റെ നിർദേശം കേന്ദ്രം തള്ളിയിരുന്നു. സീനിയോറിറ്റി സംബന്ധിച്ച കാരണവും സുപ്രീം കോടതിയിൽ കേരള ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാരുടെ പ്രാതിനിധ്യം ആവശ്യത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെഎം ജോസഫിനായുള്ള നിർദേശം സർക്കാർ നിരാകരിച്ചത്. എന്നാൽ കൊളീജിയത്തിന്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് 2018 ഓഗസ്റ്റിൽ ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. സുപ്രീംകോടതിയിൽ31 ജഡ്ജിമാരെ നിയമിക്കാം. നിലവിൽ27 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുള്ളത്. Content Highlights: Centre Returns to Collegium 2 Names Recommended for Elevation as SC Judges


from mathrubhumi.latestnews.rssfeed http://bit.ly/2JpPyQA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages