ഇസ്ലാമാബാദ്:പാകിസ്താനിൽ സൂഫി ആരാധനാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പത്തൊൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ സൂഫി ആരാധനാലയത്തിന് സമീപത്താണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ആരാധനാലയത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തീർഥാടകർ ഉണ്ടായിരുന്നതായി പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. ദക്ഷിണേഷ്യയിലെ പ്രധാന സൂഫി ആരാധനാലയമാണ് ലാഹോറിലേത്. കൊല്ലപ്പെട്ട നാലുപേരും പോലീസുദ്യോഗസ്ഥരാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Content Highlights: 4 killed several injured in blast near Sufi shrine in Lahore
from mathrubhumi.latestnews.rssfeed http://bit.ly/2LtYcjV
via
IFTTT
No comments:
Post a Comment