ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി; റീപോളിങിന് ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി; റീപോളിങിന് ഉത്തരവ്

ന്യൂഡൽഹി: പടിഞ്ഞാറൻ ത്രിപുര ലോക്സഭാ മണ്ഡലത്തിലെ 168 ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ഇവിടങ്ങളിൽ വ്യാപകമായി ബൂത്ത്പിടിത്തവും സംഘർഷവും നടന്നെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 11-നായിരുന്നു പടിഞ്ഞാറൻ ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്. 168 ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കുകയും മേയ് 12-ന് ഇവിടെ റീപോളിങ് നടത്തുവാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏപ്രിൽ 11-ന് വോട്ടെടുപ്പ് നടന്ന 1679 ബൂത്തുകളിൽ 774 എണ്ണത്തിൽ റീപോളിങ് നടത്തണമെന്നായിരുന്നു സിപിഎമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നത്. ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ വ്യാപകമായി ബൂത്ത് പിടിത്തവും സംഘർഷവും ഉണ്ടായെന്നായിരുന്നു പരാതി. 83 ശതമാനം വോട്ടായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബഹുഭൂരിപക്ഷം വോട്ടർമാരേയും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുദിച്ചിരുന്നില്ലെന്നും റീപോളിങ് നടത്താനുള്ള തീരുമാനത്തെ സ്വഗാതം ചെയ്യുന്നുവെന്നും സിപിഎം സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു. Content Highlights:Election Commission declares polls in Tripura West seat void, orders re-polling in 168 booth


from mathrubhumi.latestnews.rssfeed http://bit.ly/2J9uFKm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages