എറണാകുളം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കോലാഹലം കെട്ടടങ്ങിയതോടെ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വീണ്ടും കളമൊരുങ്ങുകയാണ്. സംസ്ഥാനത്ത് ആറിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. എറണാകുളത്ത് ഹൈബി ഈഡന്റെ മിന്നും വിജയത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസില്‍ തുടങ്ങിക്കഴിഞ്ഞു.
എറണാകുളത്ത് വര്‍ഷങ്ങളായി ഐ ഗ്രൂപ്പിനാണ് സീറ്റ് അനുവദിക്കാറുള്ളത്. അതിനാല്‍ തന്നെ ഐ ഗ്രൂപ്പുകാരനായ ഡിസിസി അധ്യക്ഷന്‍ ടിജെ വിനോദാണ് സാധ്യത പട്ടികയില്‍ മുന്നില്‍. അഞ്ച് വര്‍ഷമായി തമ്മനത്ത് നിന്നുള്ള കൗണ്‍സിലാറാണ് ടിജെ വിനോദ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡിസിസി അധ്യക്ഷനായ ചുമതല വഹിക്കുന്ന ടിജെ നിലവില്‍ ഡെപ്യൂട്ടി മേയറാണ്. ഹൈബി ഈഡന്റെ പ്രചരണ ചുമതലയും ടിജെ വിനോദിനായിരുന്നു.
അതേസമയം സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ തൊട്ടു പിന്നില്‍ ഇടം പിടിച്ചിരിക്കുന്നത് കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയറായ ടോണി ചമ്മണിയും, ലാലി വിന്‍സെന്റുമാണ്. നിലവില്‍ പാര്‍ട്ടി സ്ഥാനങ്ങളൊന്നും ടേണിക്കില്ലാത്തതിനാല്‍ ടേണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി പിടിച്ചുവെച്ചിരിക്കുന്ന ഐ ഗ്രൂപ്പ് എറണാകുളം എ ഗ്രൂപ്പിന് വിട്ടു നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലാലി വിന്‍സെന്റിന്് ഇത്തവണ ഇടുക്കി, വയനാട് ലോകസ്ഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നു. മുന്നാം തവണ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന എറണാകുളത്ത് എറണാകുളം മനാര്‍ത്ത് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്‍ ഹെന്റി ഓസറ്റിന്റെ പേരും സാധ്യത ചര്‍ച്ചകളിലുണ്ട്.
from mangalam.com http://bit.ly/2HVGjFA
via IFTTT
No comments:
Post a Comment