മുംബൈ: തെരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച് ശിവസേന. കോണ്‍ഗ്രസ് ദിശാബോധമില്ലാത്ത പാര്‍ട്ടിയാണെന്ന് ശിവസേന മുഖപത്രം സാംമ്‌ന വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരില്ല നേതാക്കള്‍ മാത്രമേയുള്ളൂവെന്നും ശിവസേന മുഖപത്രം വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധി മോത്തിലാലോ ജവഹര്‍ലാല്‍ നെഹ്‌റുവോ അല്ല. രാഹുല്‍ ഇന്ദിരാ ഗാന്ധിയോ രാജീവ് ഗാന്ധിയോ പോലുമല്ല. സേണിയ ഗാന്ധിയുടെ മകന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിക്കുന്നില്ല. രാഹുലിന്റെ പ്രസംഗവും ആകര്‍ഷകമല്ലെന്നും സാംമ്‌ന കുറ്റപ്പെടുത്തി.
ബി.ജെ.പിക്ക് അമിത് ഷായുടെ സംഘാടന മികവുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി ഒന്നുകില്‍ പക്വതയില്ലാത്തവര്‍ക്കൊപ്പമോ അല്ലെങ്കില്‍ പെന്‍ഷന്‍കാരുടെ €ബിലോ ആണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാഹുല്‍ ഗാന്ധി നല്ല ശ്രമം നടത്തിയെങ്കിലും മുതിര്‍ന്ന നേതാക്കളായ പി. ചിദംബരം, കമല്‍നാഥ്, അശോക് ഘെലോട്ട് എന്നിവരുടെ പിന്തുണ രാഹുലിന് ലഭിച്ചില്ലെന്നും സാംമ്‌ന വിലയിരുത്തി.
പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നെങ്കിലും കോണ്‍ഗ്രസിന് പ്രയോജനമുണ്ടായില്ല. 2014ല്‍ യു.പിയില്‍ രണ്ട് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റിലേക്ക് ചുരുങ്ങി. രാഹുല്‍ ഗാന്ധി പോലും പരാജയപ്പെട്ടുവെന്നും സാംമ്‌ന വിമര്‍ശിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം ബി.ജെ.പിയുമായി കടുത്ത ഭിന്നതയിലായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെയും കോണ്‍ഗ്രസിനെയും പലതവണ പ്രശംസിച്ച പാര്‍ട്ടിയാണ് ശിവസേന. തുടര്‍ച്ചയായ പരാജയത്തിനൊടുവില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ അധികാരം തിരിച്ചു പിടിച്ചപ്പോഴും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ശിവസേന പ്രശംസിച്ചിരുന്നു.
from mangalam.com http://bit.ly/2W6F9kn
via IFTTT
No comments:
Post a Comment