സി.ബി.ഐയുടെ സമന്‍സ് കൈപ്പറ്റിയില്ല; രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

സി.ബി.ഐയുടെ സമന്‍സ് കൈപ്പറ്റിയില്ല; രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐയ്ക്കു മുന്നില്‍ ഹാജരാകാതെ കൊല്‍ക്കൊത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുങ്ങി. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ സമന്‍സ് ഇദ്ദേഹം കൈപ്പറ്റിയില്ല. മൂന്നു ദിവസമായി അവധിയിലായതിനാല്‍ സമന്‍സ് കൈപ്പറ്റാന്‍ കഴിഞ്ഞില്ലെന്ന് രാജീവ് കുമാര്‍ സി.ബി.ഐയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഹാജരാകാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും രാജീവ് കുമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ഒരു സിഐഡി ഉദ്യോഗസ്ഥന്‍ വഴിയാണ് കത്ത് സി.ബി.ഐയുടെ സാള്‍ട്ട്‌ലേക്കിലെ ഓഫീസില്‍ എത്തിച്ചത്. രാജീവ് കുമാറിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കിയത്.

അതേസമയം, കൊല്‍ക്കൊത്ത സിഐഡി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പദവിയില്‍ സംസ്ഥാന സര്‍ക്കാര്‍ രാജീവ് കുമാറിനെ ഞായറാഴ്ച രാത്രി പുനഃസ്ഥാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ സമയപരിധി കഴിഞ്ഞതോടെയാണിത്.

ശാരദ കമ്പനിയില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് ആളുകളുടെ പണം തട്ടിയെടുത്തുവെന്നാണ് ചിട്ടി തട്ടിപ്പ് കേസ്. ശാരദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വലിയ വാഗ്ദാനങ്ങള്‍ നല്‍കി സമാഹരിച്ച 2,500 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനാണ് രാജീവ് കുമാര്‍ ഐ.പി.എസ്.



from mangalam.com http://bit.ly/2HYXvKn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages