ഇറ്റലിയിലെ ഈ പടുകൂറ്റന്‍ കെട്ടിടം രാഹുല്‍ ഗാന്ധിയുടേതോ;വീഡിയോക്കു പിന്നിലെ സത്യമെന്ത്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

ഇറ്റലിയിലെ ഈ പടുകൂറ്റന്‍ കെട്ടിടം രാഹുല്‍ ഗാന്ധിയുടേതോ;വീഡിയോക്കു പിന്നിലെ സത്യമെന്ത്?

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ മൂന്ന് വലിയ കെട്ടിടങ്ങൾ സ്വന്തമായുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു വീഡിയോ സാമൂഹകമാധ്യമങ്ങളിൽ ഈയടുത്തായി വ്യാപകമായി പ്രചരിച്ചിരുന്നു. ഗുജറാത്തി ഭാഷയിൽ സംസാരിക്കുന്ന ഒരു യുവാവാണ് വീഡിയോയിലുള്ളത്. തന്റെ പിറകിലുള്ള ഒരു വലിയ കെട്ടിട സമുച്ചയം ചൂണ്ടിക്കാണിച്ചു കൊണ്ട് അത് രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇദ്ദേഹം പറയുന്നത്. "മേരാ ഭാരത് മഹാൻ" എന്ന പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തിട്ടുമുണ്ട്. ഇന്ത്യയെ കൊള്ളയടിച്ച് രാഹുൽ ഇറ്റലിയിൽ വാങ്ങിയതാണ് ഇവയെന്നാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നയാളുടെ ആരോപണം. താൻ നിൽക്കുന്നത് ഇറ്റലിയിലാണെന്നും ഇത് രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും കെട്ടിടമാണെന്നും യുവാവ് പറയുന്നു. ഇന്ത്യയിലിരുന്ന് രാഹുൽ ഈ മൂന്നുകെട്ടിടങ്ങളിലൂടെ പണമുണ്ടാക്കുന്നുണ്ടെന്നും യുവാവ് ആരോപണമുന്നയിക്കുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത. ഇറ്റലിയിലെ ടുറിനിലെ സിറ്റി സ്ക്വയറായ പിയാറ്റ്സ കാസ്റ്റെല്ലോയിലെ മൂന്ന് കെട്ടിടങ്ങളെയാണ് രാഹുലിന്റേതെന്ന് പറഞ്ഞ് വീഡിയോയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈ കെട്ടിടങ്ങൾക്കുള്ളിൽ മ്യൂസിയവും തീയേറ്ററും ഒക്കെയുണ്ട്. പിസ കാസ്റ്റല്ലോയിലെ റോയൽ പാലസിനു മുന്നിൽനിന്നാണ് വീഡിയോയിലെ വ്യക്തി സംസാരിക്കുന്നത്. content highlights:video claiming rahul gandhi owns buildings in italy is fake


from mathrubhumi.latestnews.rssfeed http://bit.ly/2DK7Icq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages