ഫയല്‍ കത്തിച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട; ശാസ്ത്രിഭവനിലെ തീപിടിത്തത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

ഫയല്‍ കത്തിച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട; ശാസ്ത്രിഭവനിലെ തീപിടിത്തത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡൽഹി: കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ഡൽഹി ശാസ്ത്രി ഭവനിലുണ്ടായ തീപിടിത്തത്തെ ചൊല്ലി ഏറ്റുമുട്ടി കോൺഗ്രസും ബിജെപിയും. ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദുരൂഹത ആരോപിച്ചതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറും രംഗത്തെത്തി. ഫയലുകൾ കത്തിച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്നും താങ്കളുടെ കാര്യത്തിൽ വിധിനിർണയിക്കുന്ന ദിനം വരാൻ പോകുകയാണെന്നും പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചു. സുപ്രധാന രേഖകൾ നശിപ്പിക്കുന്നതിനായി മനപ്പൂർവമുണ്ടാക്കിയ തീപ്പിടിത്തമാണെന്ന സംശയമാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ഇതിനു മറുപടിയായി പ്രകാശ് ജാവ്ദേക്കർ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു. ശാസ്ത്രി ഭവനിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു ഫയൽ പോലും നശിച്ചിട്ടില്ല. മുകൾ നിലയിൽ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. അത് അര മണിക്കൂറിനുള്ളിൽ അണയ്ക്കുകയും ചെയ്തു. ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് ഗൃഹപാഠം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. Modi ji burning files is not going to save you. Your day of judgement is coming. https://t.co/eqFvTJfDgY — Rahul Gandhi (@RahulGandhi) April 30, 2019 ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശാസ്ത്രിഭവന്റെ ഏഴാം നിലയിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന എത്തി തീ അണച്ചു. വാർത്താ വിതരണ മന്ത്രാലയം, കേന്ദ്ര നിയമ മന്ത്രാലയം, മാനവവിഭവശേഷി മന്ത്രാലയം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്നത് ശാസ്ത്രി ഭവനിലാണ്. .@RahulGandhi ji, stop peddling lies! The fire in Shastri Bhavan has caused no damage to any files. The waste and scrap kept on the top floor caught fire and was extinguished within 30 minutes. Do your homework before casting allegations. One more jhoot of Congress! — Chowkidar Prakash Javadekar (@PrakashJavdekar) April 30, 2019 Content Highlights:Fire at Shastri Bhawan, Rahul Gandhi, Narendra Modi, Lok Sabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2DF5mvi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages