ബലാകോട്ട് ആക്രമണം രാജസ്ഥാനില്‍ പാഠ്യവിഷയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

ബലാകോട്ട് ആക്രമണം രാജസ്ഥാനില്‍ പാഠ്യവിഷയം

ജയ്പുർ: ബലാകോട്ടിലെ ഇന്ത്യൻ വ്യോമാക്രമണം വിശ്വസിക്കാമോ എന്ന് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കൾ ചോദ്യങ്ങളുന്നയിക്കുന്നതിനിടെ അതേ പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ ഈ വിഷയം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ഒമ്പതാം തരത്തിലെ പാഠപുസ്തകത്തിലെ രാജ്യസുരക്ഷയും ധീരതാ പാരമ്പര്യവും എന്ന അദ്ധ്യായമാണ് വിവാദമായത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. അതിനിടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാക് സേനയുടെ പിടിയിലാകുകയും ചെയ്തു. അഭിനന്ദന്റെ ധീരതയേക്കുറിച്ചു മാത്രമല്ല, ബി.ജെ.പി മന്ത്രിസഭയിലെ മന്ത്രിയും ജയ്പുരിൽ നിന്നുള്ള സ്ഥാനാർഥിയുമായ രാജ്യവർധൻ സിങ് റാഥോഡിനെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. ജോധ്പുറിലാണ് അഭിനന്ദൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ധീരസൈനികരുടെ പട്ടികയിൽ ഒന്നാമനായാണ് റാഥോഡിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. Content highlights:Balakot Air Strikes Introduced In Rajasthan School Textbooks


from mathrubhumi.latestnews.rssfeed http://bit.ly/2Q9xBqW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages