നിഖാബ് ധരിച്ചെത്തുവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് എം.വി.ജയരാജന്‍; തെറ്റില്ലെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

നിഖാബ് ധരിച്ചെത്തുവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് എം.വി.ജയരാജന്‍; തെറ്റില്ലെന്ന് കോടിയേരി

കണ്ണൂർ: നിഖാബ് ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. വോട്ട് ചെയ്യുന്നതിനായി ക്യൂവിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂരിലെ പരിപാടിയിലാണ് ജയരാജന്റെ പ്രസ്താവന. പോളിങ് ബൂത്തിലെ ക്യാമറയിൽ കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. ഇത് പോലെ വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുമോയെന്നും ജയരാജൻ ചോദിച്ചു. ഇത് നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. നിഖാബ് ധരിച്ച് ആരെങ്കിലും വോട്ട് ചെയ്യാൻ വരുന്നത് തെറ്റില്ലെന്ന് കോടിയേരി പറഞ്ഞു. പോളിങ് ബൂത്തിൽ അങ്ങനെ വരാൻ അവർക്ക് അവകാശമുണ്ട്. അത് അവരുടെ വസ്ത്രധാരണ രീതിയുടെ ഭാഗമാണ്. എന്നാൽ ബൂത്ത് ഏജന്റ്മാർ ആവശ്യപ്പെട്ടാൽ മുഖം കാണിക്കണമെന്നും കോടിയേരി വ്യക്തമാക്കി. Content Highlights:not allow burqa at polling station-mv jayarajan- explanation kodiyeri balakrishnan


from mathrubhumi.latestnews.rssfeed http://bit.ly/2VxgYq7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages