മുന്നൊരുക്കങ്ങളില്ലാതെ റീപോളിങ്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

മുന്നൊരുക്കങ്ങളില്ലാതെ റീപോളിങ്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇലക്ഷൻ കമ്മീഷന് യാതൊരു ജാഗ്രതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആദ്യം നാല് ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിച്ചു. ഒരു ദിവസം കഴിഞ്ഞ് വീണ്ടും മൂന്ന് ബൂത്തുകളിൽ കൂടി പ്രഖ്യാപിച്ചു. ഇതെല്ലാം ഒരുമിച്ച് ചെയ്യാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ആരുടെയൊക്കെയോ സമ്മർദത്തിന് വഴങ്ങിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നാണ് ഇത്തരം പ്രവർത്തികൾ തെളിയിക്കുന്നത്. വേണ്ടത്ര ഗൗരവത്തോട് കൂടി പ്രവർത്തിക്കാൻ കമ്മീഷൻ തയ്യാറാകണം. ഒരു മുന്നൊരുക്കവുമില്ലാതെ ധൃതിപിടിച്ചാണ് റീപോളിങ് പ്രഖ്യാപിച്ചത്. എന്നാൽ എപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാലും നേരിടാൻ ഇടതുമുന്നണി സന്നദ്ധമാണെന്നും കോടിയേരി വ്യക്തമാക്കി. Content Highlights:repolling-kodiyeri balakrishnan against election commission


from mathrubhumi.latestnews.rssfeed http://bit.ly/2WeCXqg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages