വരാണസിയില്‍ തിരഞ്ഞെടുപ്പ് നാളെ; മോദി കേദാര്‍നാഥിലെത്തി പ്രാര്‍ഥന നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

വരാണസിയില്‍ തിരഞ്ഞെടുപ്പ് നാളെ; മോദി കേദാര്‍നാഥിലെത്തി പ്രാര്‍ഥന നടത്തി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലെത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ഞായാറാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ഉത്തരാഖണ്ഡിൽ നിന്ന് മടങ്ങുക. അതിന് മുമ്പായി അദ്ദേഹം ബദരിനാഥ് ക്ഷേത്രത്തിലും സന്ദർശനം നടത്തിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഞായറാഴ്ചയാണ് മോദി മത്സരിക്കുന്ന വരാണസിയിലും വോട്ടെടുപ്പ് നടക്കുന്നത്. വരാണസിയിലടക്കം 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ അനുമതിയോടെയാണ് പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയച്ചു. പ്രധാനമന്ത്രി സന്ദർശിക്കുന്നതിനെ തുർന്ന് കേദാർനാഥ് ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ക്ഷേത്ര സന്ദർശനത്തിന് ശേഷം കേദാർനാഥിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ വർഷം നവംബറിലും മോദി ഇവിടെ സന്ദർശിച്ചിരുന്നു. #WATCH Prime Minister Narendra Modi reviews redevelopment projects in Kedarnath. #Uttarakhand pic.twitter.com/cFMH9PqVyC — ANI (@ANI) May 18, 2019 Content Highlights:PM Modi Offers Prayers At Kedarnath Shrine, Will Visit Badrinath Also


from mathrubhumi.latestnews.rssfeed http://bit.ly/30uJbSb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages