മകന്‍ പത്ത് വിഷയത്തിലും എ പ്ലസ് വാങ്ങുമെന്ന് വിശ്വസിച്ചു, എന്നാല്‍ കിട്ടിയത് അറ് എ പ്ലസ്; മനക്കോട്ടകള്‍ തകര്‍ന്ന പിതാവ് കുട്ടിയെ മണ്‍വെട്ടിക്ക് മര്‍ദ്ദിച്ചു; ഗുരുതര പരുക്ക് പറ്റിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍, അച്ഛനെ പോലീസ് തിരയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

മകന്‍ പത്ത് വിഷയത്തിലും എ പ്ലസ് വാങ്ങുമെന്ന് വിശ്വസിച്ചു, എന്നാല്‍ കിട്ടിയത് അറ് എ പ്ലസ്; മനക്കോട്ടകള്‍ തകര്‍ന്ന പിതാവ് കുട്ടിയെ മണ്‍വെട്ടിക്ക് മര്‍ദ്ദിച്ചു; ഗുരുതര പരുക്ക് പറ്റിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍, അച്ഛനെ പോലീസ് തിരയുന്നു

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ് നേടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടിക്ക് അടിച്ച് അവശനാക്കി. കിളിമാനൂരാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

കിളിമാനൂര്‍ തട്ടത്തുമല ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് അച്ഛന്റെ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. തരക്കേടില്ലാത പഠിക്കുന്ന കുട്ടി എസ്എസ്എല്‍സി പരീക്ഷയില്‍ ആറ് എ പ്ലസ് ഗ്രേഡ് വാങ്ങിയിരുന്നു. എന്നാല്‍ എല്ലാ വിഷയത്തിനും കുട്ടി എ പ്ലസ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ലെന്ന് അറിഞ്ഞതോടെ മകനെ പിതാവ് മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ട് കുട്ടി അവശനായി. കുട്ടിയുടെ കഴുത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ പിതാവിനായുള്ള തിരച്ചിലിലാണ് പോലീസ്.



from mangalam.com http://bit.ly/2WvbFsO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages