'സ്ത്രീ പീഢകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എല്‍ എ ബോര്‍ഡും വച്ച് വര്‍ഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകള്‍ അത്രയും'; കെ എം ഷാജഹാന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

'സ്ത്രീ പീഢകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എല്‍ എ ബോര്‍ഡും വച്ച് വര്‍ഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകള്‍ അത്രയും'; കെ എം ഷാജഹാന്‍ പറയുന്നു

16കാരിയെ നാളുകളായി പീഡിപ്പിച്ച വളാഞ്ചേരി നഗരസഭയിലെ സി പി എം കൗണ്‍സിലര്‍ ഷംസുദ്ദീനും വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ വലിയ അടുപ്പമുണ്ടെന്ന ആരോപണവുമായി കെ എം ഷാജഹാന്‍ രംഗത്ത്. സ്ത്രീ പീഡകന്റെ ഒപ്പമായിരുന്നു എംഎല്‍എ ബോര്‍ഡും വെച്ച് കെടി ജലീലിന്റെ വിനോദ യാത്രകളെന്ന് ഷാജഹാന്‍ പറയുന്നു. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി തനിക്കുണ്ടായ അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞിട്ടും യാതൊരു പ്രതികരണം നടത്താത്തവരെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

എവിടെ, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍? എവിടെ, ആരോഗ്യ മന്ത്രി കെ കെ ശൈലജ? എവിടെ, ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ? എവിടെ, ഹരിത മിഷന്‍ വൈസ് ചെയര്‍മാന്‍ ഡോ.ടി.എന്‍.സീമ? എവിടെ, പി കെ ശ്രീമതി, എവിടെ, കെ ആര്‍ മീര? എവിടെ, ശാരദക്കുട്ടി? എവിടെ മാലാ പാര്‍വ്വതി ? ഏത് മാളത്തിലാണ്, പുത്തന്‍ കൂറ്റ് സി പി എം നേതാവും കാനഡയിലിരുന്ന് സി പി എമ്മിന് വേണ്ടി പട നയിക്കുന്ന വ്യക്തിയുമായ സുനിതാ ദേവദാസ് ? -ഷാജഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

' ഇയാള്‍ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് എന്നാല്‍, ഒത്തിരി, ഇയാള്‍ എന്റെ മുടിയിങ്ങനെ ചുരുട്ടിപ്പിടിച്ച്, എന്റടുത്ത് പറഞ്ഞു, ' മിണ്ടീട്ടുണ്ടെങ്കില്‍ ഇജ്ജിയിരിക്കും ഇതില്‍ പ്രതി'. ഞാന്‍ ചോദിച്ചു ഞാന്‍ എന്തിന്, എനിക്ക് സത്യം പറയാന്‍ പറ്റ്വോ? എവിടെയെങ്കിലും എനിക്കിത് തെളിയിക്കാന്‍ പറ്റ്വോ? എന്റെ കയ്യില്‍ തെളിവുണ്ട്. എന്റെ എളാപ്പയോട് പറഞ്ഞപ്പോള്‍, ഷംസു എന്ന് വിളിച്ചു. 'നായേ സലീമേ നിന്റെ കഴുത്ത് ഞാന്‍ വെട്ടും'' എന്ന് പറഞ്ഞു. ഓന് അതിനുള്ള പവറുണ്ട്, അതിനുള്ള ശക്തമായ പവറുണ്ട്. എനിക്ക് പേടിയാണയാളേ, എനിക്ക് ഇപ്പളും പേടിയാ'.

കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഉറ്റ സുഹൃത്തും, വളാഞ്ചേരി നഗരസഭയിലെ സി പി എം കൗണ്‍സിലറുമായ ഷംസുദ്ദീന്‍, പത്താം ക്ലാസ് മുതല്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്നന്ന ഒരു 16 വയസ്സ്‌കാരി പെണ്‍കുട്ടി, വാവിട്ട് അലമുറയിട്ട് നിലവിളിച്ചു കൊണ്ട്, തന്നെ പീഡിപ്പിച്ച നരാധമനെ കുറിച്ചും, അയാള്‍ നടത്തിയ ഭീകര മര്‍ദ്ദനത്തെക്കുറിച്ചും, അയാളുടെ അധികാരത്തെ കുറിച്ചും, പറഞ്ഞ ഹൃദയഭേദകമായ വാക്കുകളാണ് മുകളില്‍ നല്‍കിയിരിക്കന്നതു്.

ഈ സ്ത്രീ പീഢകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എല്‍ എ ബോര്‍ഡും വച്ച് വര്‍ഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകള്‍ അത്രയും !

ഈ നരാധമന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കെയാണ്, കെ ടി ജലീല്‍ 2014ല്‍ എം എല്‍ എ എന്ന നിലയില്‍ താന്‍ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തില്‍, പഴ്‌സണല്‍ സ്റ്റാഫിനെ പോലും കൊണ്ട് പോകാതിരുന്നിട്ടും ഇയാളെ ഒപ്പം കൂട്ടിയത്.

ജലീല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം പ്രധാന സാമ്പത്തിക സോതസ്സ് ഈ നരാധമനായിരുന്നു എന്ന് സി പി എമ്മിലുള്ളവര്‍ തന്നെ അടക്കം പറയുന്നു.

ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീലിനോട് പരാതിപ്പെട്ടിട്ടും മന്ത്രി കണ്ട ഭാവം നടിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടിയെ ആറ് വര്‍ഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് കൊണ്ടിരുന്ന ഈ സി പി എം കൗണ്‍സിലറെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത്, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീലാണെന്ന് വളാഞ്ചേരിക്കാര്‍ ഉറച്ചു വിശ്വസിക്കുന്നു.

എവിടെ,
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍?
എവിടെ,
ആരോഗ്യ മന്ത്രി കെ കെ ശൈലജ?
എവിടെ,
ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ?
എവിടെ,
ഹരിത മിഷന്‍ വൈസ് ചെയര്‍മാന്‍ ഡോ.ടി.എന്‍.സീമ?
എവിടെ,
പി കെ ശ്രീമതി,
എവിടെ,
കെ ആര്‍ മീര?
എവിടെ,
ശാരദക്കുട്ടി?
എവിടെ
മാലാ പാര്‍വ്വതി ?
ഏത് മാളത്തിലാണ്,
പുത്തന്‍ കൂറ്റ് സി പി എം നേതാവും കാനഡയിലിരുന്ന് സി പി എമ്മിന് വേണ്ടി പട നയിക്കുന്ന വ്യക്തിയുമായ
സുനിതാ ദേവദാസ് ?

തന്നെ ആറ് വര്‍ഷം നിരന്തരമായി ലൈംഗികമായി പീഢിപ്പിച്ച ഒരു സി പി എം കൗണ്‍സിലറുടെ
ഭീകര മര്‍ദ്ദനത്തെ കുറിച്ചും,
അയാളുടെ ഭീഷണിയെ കുറിച്ചും,
അയാളുടെ 'പവ്വറി 'നെ കുറിച്ചും,

പ്രായ പൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടി
അലമുറയിട്ട് കരയുന്നത് കണ്ടിട്ടും,
ആ ഹൃദയം പൊട്ടിയുള്ള കരച്ചില്‍,
ആ നിസ്സഹായവസ്ഥ കണ്ടിട്ടും
ഈ വനിതാ നേതാക്കളുടെ മനസ്സലിയുന്നില്ലെങ്കില്‍,

ഇക്കൂട്ടര്‍ക്ക്,
വനിതകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പറയാന്‍ എന്തവകാശം?

വിട്ട്വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന മുഖ്യമന്ത്രി രണ്ട് ദിവസം കഴിയുമ്പോള്‍ വിദേശപര്യടനത്തിന് പുറപ്പെടുകയാണ്.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആയുര്‍വേദ ചികിത്സയിലാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേരിക്കയിലേക്ക് പറന്ന പ്രതിപക്ഷ നേതാവ് മെയ് 16 നെ തിരികെയെത്തൂ.

കഷ്ടം!
സഹായത്തിനായുള്ള ഇരയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി ആര് കേള്‍ക്കാന്‍?



from mangalam.com http://bit.ly/2DSPplp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages