രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തിയേക്കും ; പ്രിയങ്കയെ മോഡിക്കെതിരേ വാരണാസിയില്‍ ഇറക്കാതിരുന്നത് അമേഠിയില്‍ പിന്നീട് മത്സരിപ്പിക്കാന്‍ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തിയേക്കും ; പ്രിയങ്കയെ മോഡിക്കെതിരേ വാരണാസിയില്‍ ഇറക്കാതിരുന്നത് അമേഠിയില്‍ പിന്നീട് മത്സരിപ്പിക്കാന്‍ ?

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ ഒരെണ്ണം ഉപേക്ഷിക്കുമെന്നും ആ സീറ്റ് സഹോദരി പ്രിയങ്കയ്ക്കായി നല്‍കുമെന്നും റിപ്പോര്‍ട്ട്. യുപിയിലെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടിലും കൂടി മത്സരിക്കുന്ന രാഹുല്‍ രണ്ടിടത്തും ജയം നേടിയാല്‍ അമേഠി കൈവിട്ടേക്കുമെന്നും കോണ്‍ഗ്രസിന്റെ മറ്റൊരു സുരക്ഷിത മണ്ഡലമായ ഇവിടെ സഹോദരിയെ മത്സരിപ്പിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെ ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന രീതിയിലാണ് അണിയറ നീക്കങ്ങള്‍. മത്സരിക്കാനായി രാഹുല്‍ പതിവ് മണ്ഡലമായ അമേഠിയ്ക്ക് പുറമേ വയനാട് കൂടി തെരഞ്ഞെടുത്തപ്പോള്‍ ചിരിച്ചവരും പരിഹസിച്ചവരും ഏറെയാണ്. പാര്‍ലമെന്റ് പ്രവേശനം ഉറപ്പാക്കാന്‍ രാഹുല്‍ സുരക്ഷിത താവളം തേടി ഓടിയെന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി അമേഠി കൈവിടുമെന്നാണ് കേള്‍ക്കുന്നത്.

അമേഠി പ്രിയങ്കയ്ക്ക് നല്‍കാന്‍ തത്വത്തില്‍ ധാരണയായെന്നാണ് കേള്‍ക്കുന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തന്നെ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക അറിയിച്ചിരുന്നെങ്കിലൂം മോഡിക്കെതിരേ പ്രിയങ്കയെ ചാവേറാക്കേണ്ട എന്നായിരുന്നു നേതൃത്വം എടുത്ത തീരുമാനം. അമേഠി പോലെ ഒരു സുരക്ഷിത താവളം കിടക്കുമ്പോള്‍ എന്തിന് വാരണാസിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കണം എന്നതായിരുന്നു ഇതിന് പിന്നിലെ ആശയം.

ബിജെപി ശക്തമായി മുന്നേറുകയും ബിഎസ്പിയും എസ്പിയും പോലെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനവും യുപിയില്‍ കോണ്‍ഗ്രസിന്റെ നില അടുത്ത കാലത്ത് പരുങ്ങലിലാക്കിയിട്ടുണ്ട്. 2004 ല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ലോക്‌സഭയിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലായിരുന്നു. 2009 ല്‍ ഭൂരിപക്ഷം മൂന്നരലക്ഷം കടന്നു. എന്നാല്‍ 2014 ല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ശക്തമായ മത്സരമാണ് കാഴ്ച വെച്ചതോടെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറഞ്ഞു. ബിജെപി തരംഗം സൃഷ്ടിച്ച ഈ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേഠിയിലും മാത്രമാണ് കോണ്‍ഗ്രസിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതിരുന്നത്.

പിന്നാലെ വന്ന 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒന്നും ചെയ്യാനായില്ല. അമേഠി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും ജയിച്ചതു ബിജെപിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് നഷ്ടമായി പോയ പ്രതാപം തിരിച്ചുപിടിക്കുക എന്ന ഉത്തരവാദിത്വമാണ് പ്രിയങ്കയില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായി കിഴക്കന്‍ യുപി യുടെ ചുതമലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക നടത്തുന്ന പ്രചരണം വലിയ വിജയമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സഹോദരന്റെ അസാന്നിദ്ധ്യത്തില്‍ അമേഠിയില്‍ നിലയുറപ്പിച്ചു നടത്തിയ തന്ത്രങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനും അവര്‍ക്ക് അവസരമാകുകയാണ്. ഇതിനൊപ്പം തന്നെ പ്രചരണവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുകയും ജനങ്ങളുമായി ഇടപഴകാനും അവസരം കിട്ടി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കും മുമ്പായി മൂന്ന് വര്‍ഷം കഴിഞ്ഞ് യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയിരിക്കും പ്രിയങ്കയെ പരീക്ഷിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയിലൂടെ സംസ്ഥാനത്ത് ശക്തമായ ഒരു മുന്നേറ്റം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.



from mangalam.com http://bit.ly/2WteACh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages