വളാഞ്ചേരി പീഡനം; പ്രതി വളാഞ്ചേരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനും മന്ത്രി കെടി ജലീലും തമ്മില്‍ അടുത്തബന്ധം? കുരുക്കിട്ട് വിടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

വളാഞ്ചേരി പീഡനം; പ്രതി വളാഞ്ചേരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനും മന്ത്രി കെടി ജലീലും തമ്മില്‍ അടുത്തബന്ധം? കുരുക്കിട്ട് വിടി ബല്‍റാം

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മലപ്പുറം വളാഞ്ചരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനൊപ്പമുള്ള മന്ത്രി കെടി ജലീലിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ് എംഎല്‍എ വിടി ബല്‍റാം. ഔദ്യോഗിക ടൂറിനിടെ ഷംസുദ്ദീന്‍ എടുത്ത ചിത്രങ്ങളാണെന്ന് കെടി ജലീലിന്റെ വിശദീകരണങ്ങള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് വിടി ബല്‍റാം രംഗത്തെത്തിയത്.

തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ എം.എല്‍.എമാര്‍ക്കൊപ്പവും ഗോവ മുന്‍ മുഖ്യമന്ത്രിക്കൊപ്പവും മന്ത്രി കെ.ടി ജലീലിനൊപ്പം ഷംസുദ്ദീന്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് വി.ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ കെ.ടി ജലീലിന്റെ സുഹൃത്തായതുകൊണ്ട് ഷംസുദ്ദീനെതിരെ നടപടിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയുടെ ആരോപണം ഇതോടെ ബലപ്പെടുകയാണ്.

വിവാഹവാഗ്ദാനം ചെയ്ത് പലതവണ ഷംസുദ്ദീന്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഷംസുദ്ദീനെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തിരുന്നു. നിലവില്‍ തിരൂര്‍ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും മന്ത്രി കെ.ടി ജലീലുമായി അടുത്ത ബന്ധമുള്ളതിനാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതിക്കാരിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പെണ്‍കുട്ടി ചൈല്‍ഡ് ലൈനിലും ജില്ലാ കലക്ടര്‍ക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ പല തവണ വീട്ടില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെണ്‍കുട്ടിയെ കാണാതായതിന് പിന്നില്‍ ഷംസുദ്ദീനാണെന്നും കുട്ടി വെളിപ്പെടുത്തി.



from mangalam.com http://bit.ly/2DSqRc1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages