‘50 കോടി തന്നാല്‍ നരേന്ദ്രമോഡിയെ കൊല്ലാം’ വീഡിയോ വ്യാജമെന്ന് സൈനികന്‍ ; ചിത്രീകരിച്ചയാള്‍ 50 ലക്ഷം ചോദിച്ചു ഭീഷണിപ്പെടുത്തി ; തേജ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

‘50 കോടി തന്നാല്‍ നരേന്ദ്രമോഡിയെ കൊല്ലാം’ വീഡിയോ വ്യാജമെന്ന് സൈനികന്‍ ; ചിത്രീകരിച്ചയാള്‍ 50 ലക്ഷം ചോദിച്ചു ഭീഷണിപ്പെടുത്തി ; തേജ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി. ആരോപണത്തില്‍ വീഡിയോ ചിത്രീകരിച്ച പോലീസുകാരന്‍ ബ്‌ളാക്ക് മെയില്‍ ചെയ്യുന്നതായി തേജ് ബഹാദൂര്‍. മോഡിയെ കൊലപ്പെടുത്തുന്നത് സംബന്ധിച്ചു തേജ് ബഹാദൂര്‍ സംസാരിക്കുന്ന വീഡിയോ തന്റെ സമ്മതമില്ലാതെ 2017 ല്‍ ചിത്രീകരിച്ചതാണെന്നും ഇതില്‍ പ്രധാനമന്ത്രിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നും ആണ് തേജ് ബഹാദൂര്‍ യാദവ് പറയുന്നത്.

വീഡിയോ ചിത്രീകരിച്ച ആള്‍ അത് പുറത്തുവിടാതിരിക്കാന്‍ തന്നോട് 50 ലക്ഷം ആവശ്യപ്പെട്ടിരുന്നതായി തേജ് പറയുന്നു. പണം തന്നില്ലെങ്കില്‍ വീഡിയേ പോസ്റ്റ് ചെയ്യുമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്നതോടെയാണ് വ്യാജ വീഡിയോ പുറത്തു വിട്ടതെന്നും തേജ് ബഹാദൂര്‍ പറയുന്നു. 2017 ല്‍ സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് പരസ്യമായി കുറ്റം പറഞ്ഞതിന് തന്നെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കി. അതിനെതിരെ ജന്തര്‍ മന്ദിറില്‍ താന്‍ ധര്‍ണ നടത്തി. അവിടെ വെച്ച് ഒരു പട്ടാളക്കാരന്‍ ഷൂട്ട് ചെയ്തതാണ് വീഡിയോ. പട്ടാളക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ വീഡിയോയില്‍ തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇത് വ്യാജമാണ്. തേജ് പറയുന്നു.

[IMG]

വാരണാസിയില്‍ മോഡിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി തേജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തേജിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സേനയില്‍ നിന്ന് പുറത്തായതിന്റെ കാരണം 11 മണിക്കുള്ളില്‍ അറിയിക്കണമെന്ന് പറഞ്ഞ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. രേഖ സമര്‍പ്പിക്കാതായതോടെയാണ് പത്രിക തള്ളിയത്. ഇതിനെതിരേ തേജ് സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് 50 കോടി ലഭിച്ചാല്‍ മോഡിയെ കൊല്ലാമെന്ന് പറയുന്ന വീഡിയോ പുറത്തുവന്നത്. ചില വാര്‍ത്താ ചാനലുകള്‍ വീഡിയോ പുറത്തുവിട്ടെങ്കിലും അതിന്റെ ആധികാരികത വ്യക്തമാക്കിയിട്ടില്ല.

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ മഹാഗഡ്ബന്ധന്‍ വാരണാസിയില്‍ ആദ്യം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ പ്രിയങ്ക മത്സരിച്ചിക്കുന്നില്ലെന്ന് ഉറപ്പായതോടെ ആദ്യം ശാലിനി യാദവിനെ പ്രഖ്യാപിക്കുകയും പിന്നീട് അത് പിന്‍വലിച്ച് തേജിനെ ഇറക്കുകയുമായിരുന്നു. വാരാണസിയില്‍ മോഡിക്കെതിരേ പത്രിക നല്‍കിയ ബി.എസ്.എഫ്. മുന്‍ ജവാന്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചന നടത്തുന്നതായി ആദ്യം ആരോപണമുന്നയിച്ചത് ബി.ജെ.പി. വക്താവ് ജി.വി. നരസിംഹറാവു ആയിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തോയിബ എന്നിവയുമായി ബന്ധമുണ്ടെന്ന് തേജ് ബഹാദൂര്‍ വീഡിയോയില്‍ പറയുന്നുണ്ട്. നേരത്തെ നക്‌സലുകളും പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതായി ബി.ജെ.പി. ആരോപിച്ചിരുന്നു.



from mangalam.com http://bit.ly/2DUiSLF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages