കര്‍ണാടകത്തിലെ 'സിങ്കം' കാക്കികുപ്പായം അഴിക്കുന്നു; ഇനി കൃഷി ചെയ്യണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കര്‍ണാടകത്തിലെ 'സിങ്കം' കാക്കികുപ്പായം അഴിക്കുന്നു; ഇനി കൃഷി ചെയ്യണം

സിവില്‍ സര്‍വ്വീസ് നേടുക എന്നത് ചില്ലറ കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും പ്രയാസമുള്ള പരീക്ഷ എഴുതി ജയിച്ച് ജോലിയില്‍ പ്രവേശിക്കുന്നത് പലരുടെയും വളരെ വലിയ സ്വപ്നമാണ്. ഇങ്ങനെ ജോലിയില്‍ പ്രവേശിച്ചാലും സത്യസന്ധമായി ജോലി ചെയ്യുക എന്നത് എല്ലാ ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്ന കാര്യവുമല്ല. എങ്കില്‍ ഈ രണ്ട് കാര്യങ്ങളും നേടിയെടുത്ത ഒരു ഉദ്യോഗസ്ഥന്‍ ജോലി ഉപേക്ഷിച്ചാലോ ?. മണ്ടത്തരം എന്നായിരിക്കും പറയുക.

ബെംഗളൂരിലെ സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനും കര്‍ണാടക പൊലീസിലെ സിങ്കം എന്ന വിളിപ്പേരിനും ഉടമയാണ് അണ്ണാമല. കഴിഞ്ഞ ഒന്‍പത് വര്‍ഷവും സത്യസന്ധമായി ജോലി ചെയ്ത അണ്ണാമലയുടെ രാജി വാര്‍ത്തയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 284-ാം റാങ്ക് നേടിയാണ് അണ്ണാമലൈ 2009-ല്‍ പരീക്ഷ ജയിച്ചത്. ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായ ഇദ്ദേഹം തന്റെ രാജിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തുറന്ന് എഴുതിയിരിക്കുകയാണ്. ഇനി കൃഷിയിലേക്കാണ് താന്‍ കാലെടുത്തു വെയ്ക്കുന്നതെന്നും. തന്റെ മകന് ഒരു നല്ല അച്ഛനാകാന്‍ ശ്രമിക്കുമെന്നുമാണ് അദ്ദേഹം കുറിച്ചത്.

അണ്ണാമലൈയുടെ കുറിപ്പ് വായിക്കാം...

സുഹൃത്തുക്കളെ, അഭ്യുദയകാംഷികളെ

എന്റെ രാജിയെക്കുറിച്ച് പറയുവാനാണീ കുറിപ്പ്. ആറുമാസത്തെ തീരുമാനത്തിന് ശേഷമാണ് ഒന്‍പത് വര്‍ഷം നീണ്ട് പൊലീസ് സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ ഒന്‍പത് വര്‍ഷവും കാക്കിയിലുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. കാക്കി നല്‍കിയ അഭിമാനം സമാനതകളില്ലാത്തതാണ്. എന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം ഒരിക്കലും മറക്കാനാകില്ല. ദൈവത്തോട് അടുത്ത് നില്‍ക്കുന്ന ജോലിയായിട്ടാണ് ഞാന്‍ പൊലീസിനെ കാണുന്നത്. അധികസമര്‍ദ്ദവും ജോലി ഭാരവുമൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. പലപ്പോഴും ഇതുമൂലം ഞാന്‍ വേണ്ട സ്ഥലങ്ങളില്‍ എനിക്ക് എത്താന്‍ സാധിക്കാതെയിരുന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടത്തിയ കൈലാസ്-മാനസരോവര്‍ യാത്ര പലരീതിയിലും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അതോടൊപ്പം എന്റെ പ്രിയപ്പെട്ട മധുകര്‍ ഷെട്ടി സാറിന്റെ മരണവും എന്റെ ജീവിതത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിച്ചു. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്, അതുപോലെ എന്റെ കാക്കി ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശമില്ല. എനിക്കും എന്റെ ഉറ്റസുഹൃത്ത് കൂടിയായ ഭാര്യക്കും ഏറെ വൈകാരിക നിമിഷങ്ങളാണ് ജീവിതം തന്നു കൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ഞാന്‍ നഷ്ടമാക്കിയ ചെറിയ സന്തോഷങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ജീവിതം. എന്റെ മകന്റെ നല്ല അച്ഛനാകണം, അവന്റെ വളര്‍ച്ചയുടെ ഓരോ പടവും കാണണം. രാജിവെച്ച ശേഷം ആറുമാസം വിശ്രമ ജീവിതമായിരിക്കും. അതിന് ശേഷം എനിക്ക് പ്രിയപ്പെട്ട കൃഷിപ്പണിയിലേക്ക് ഇറങ്ങും. പൊലീസുകാരന്‍ അല്ലാത്ത എന്നെ എന്റെ ആടുകള്‍ അനുസരിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ?

ഇത്രയും കാലം എല്ലാവരോടും സഹവര്‍ത്തിത്തോടുകൂടിയാണ് പെരുമാറിയതെന്നാണ് വിശ്വാസം. അങ്ങനെയല്ലെങ്കില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

സ്നേഹത്തോടെ

അണ്ണാമലൈ



from mangalam.com http://bit.ly/2YYboiN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages