ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലസ്ഥാനം സാക്ഷിയാകാൻ ഏതാനും മണിക്കൂറുകൾ മാത്രം. വൈകിട്ട് ഏഴ്മണിക്ക്നടക്കുന്ന ചടങ്ങുകളിലേക്ക് ഏഴായിരത്തോളം ആളുകൾക്കാണ് ക്ഷണം. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ ബിംസ്റ്റെക്ക് രാഷ്ട്ര തലവൻമാർ ഡൽഹിയിലെത്തി. അതേസമയം മന്ത്രിസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നിയുക്ത മന്ത്രിസഭയിലെ അംഗങ്ങൾ വൈകിട്ട് നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആദ്യ മോദി സർക്കാരിൽ മന്ത്രിമാരായിരുന്ന രാജ്നാഥ് സിങ്, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി തുടങ്ങിയവർ ഈ മന്ത്രിസഭയിലും തുടർന്നേക്കും. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത് എന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും സുഷമാ സ്വരാജിനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.ധനവകുപ്പിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അരുൺ ജെറ്റ്ലി തുടരില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചർച്ചകൾ പുരോഗമിക്കുകയാണ്. അമിത് ഷാ ജെറ്റ്ലിയുമായും പിയൂഷ് ഗോയലുമായും ചർച്ച നടത്തി. മുതിർന്ന അംഗങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആർ.സി.പി റായ്, സുരേഷ് അങ്ഗടി തുടങ്ങിയവരാണ് പുതുമുഖങ്ങൾ. ഇവർക്ക് മന്ത്രി സഭയിൽ ചേരാൻ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഫോൺ സന്ദേശം ലഭിച്ചു. അപ്പോഴും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ഇവർ തുടരും രാജ്നാഥ് സിങ്, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി,സ്മൃതി ഇറാനി, രവി ശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, പിയൂഷ് ഗോയൽ, രാമദാസ് അതാവ്ലേ, പ്രഹ്ലാദ് ജോഷി, മുക്താർ അബ്ബാസ് നക്വി, ബാബുൽ സുപ്രിയോ, നിത്യാനന്ദ റായ്, സഞ്ചീവ് ബലിയാൻ, അനുപ്രിയ പട്ടേൽ, തവർ ചന്ദ് ഗെഹ്ലോത്, ഹർസിംറത്ത് കൗർ, സദാനന്ദ ഗൗഡ, കിരൺ റിജിജു, മൻസൂഖ് മന്താവ്യ, റാവു ഇന്ദ്രജിത് സിങ്. ഇവർ പുതുമുഖങ്ങൾ ദേബശ്രീചൗധരി, നിത്യാനന്ദ റായ്, ആർ.സി.പി റായ്, സുരേഷ് അങ്ഗടി, കിഷൻ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പുരുഷോത്തം റുപ. content highlights: BJP, NDA, Narendra Modi, Cabinet
from mathrubhumi.latestnews.rssfeed http://bit.ly/2wsR0KD
via
IFTTT
No comments:
Post a Comment