ന്യൂഡൽഹി: മോദി രണ്ടാമതും അധികാരത്തിലേറിയതോടെ സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാൻ പദ്ധതിക്ക് വീണ്ടും ജീവൻവെയ്ക്കും. ബിജെപി സർക്കാരിന്റെ പ്രധാന പദ്ധതിയായ ഉഡാൻ പദ്ധതിക്കുവേണ്ട തുക വിലയിരുത്താൻ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാൻ എയർപോർട്ട് അതോറിറ്റിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈ യിനത്തിൽ 1,800 കോടി രൂപമുതൽ 2000 കോടി രൂപവരെയാണ് സബ്സിഡി പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകും. നികുതി കുറയ്ക്കൽ, എയർപോർട്ട് ചാർജ് കുറയ്ക്കൽ എയർലൈൻ കമ്പനികൾക്ക് മറ്റുആനുകൂല്യങ്ങൾ നൽകൽ എന്നിവയാണ് പരിഗണിക്കുന്നത്. ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകൾക്ക് 2,500 രൂപവരെയാണ് നിരക്ക് ഏർപ്പെടുത്തുക. ഇത്തരത്തിൽ സർവീസ് നടത്തുന്നതിന് അഞ്ച് എയർലൈൻ കമ്പനികളുമായി 2017 മാർച്ചിൽ സർക്കാർ കരാറിലെത്തിയിരുന്നു. 43 നഗരങ്ങളിലേയ്ക്കായിരുന്നു എയർലൈൻ സേവനം ഏർപ്പെടുത്തിയത്. 2018 ജനുവരിയിൽ 325 റൂട്ടുകളിലേയ്ക്ക് 15 എയർലൈൻ കമ്പനികളുമായി ധാരണയിലെത്തിയിരുന്നു. മോദി സർക്കാർ വീണ്ടും അധികാരത്തിലേയ്ക്കെത്തിയതോടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ ശ്രമം.
from mathrubhumi.latestnews.rssfeed http://bit.ly/2QGJ0Pv
via
IFTTT
No comments:
Post a Comment