ബുദപെസ്റ്റ്: ഹംഗറിയില്‍ വിനോദ യാത്രയ്‌ക്കെത്തിയ ദക്ഷിണ കൊറിയന്‍ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴു പേര്‍ മരിച്ചു. 19 പേരെ കാണാതായി. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലെ ദനുബെ നദിയിലാണ് അപകടം.
30 വിനോദ സഞ്ചാരികളും നാല് ഗൈഡുമാരും രണ്ടു ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമെന്ന് സൂചനയുണ്ട്. പ്രദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. രാത്രി കനത്ത മഴയും ഉണ്ടായിരുന്നു. 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ഇരുനില ബോട്ടാണ് അപകടത്തില്‍പെട്ടത്.
from mangalam.com http://bit.ly/2Ke0eCr
via IFTTT
No comments:
Post a Comment