ചെന്നൈ: ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്ക് സന്ദേശവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. ഏതെങ്കിലും ഒരു സംസ്ഥാനത്തെ പോലും അവഗണിക്കാന്‍ കേന്ദ്രത്തിലെ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 38 സീറ്റുകളില്‍ 37 എണ്ണത്തിലും ഡിഎംകെ സഖ്യം മികച്ച വിജയം നേടിയ ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം. പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ഡിഎംകെ സഖ്യം വിജയിച്ചു.
എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനുമുള്ള സമയമാണിത്. കാലത്തിനനുസരിച്ച് വേണം സംസ്ഥാന കേന്ദ്രീകൃത രാഷ്ട്രീയം മുന്നോട്ടുപോകാന്‍. പാര്‍ലമെന്റിലും തമിഴ്‌നാട് നിയമസഭയിലും ജനങ്ങളുടെ ക്ഷേമത്തിന്റെയും അവകാശങ്ങളുടെയും ശബ്ദമായി ഡിഎംകെ മാറുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ അധികാരത്തിലുള്ള ഡിഎംകെയുടെ എതിരാളികളായ എഐഎഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് നേടാനായത്. തമിഴണാട്ടില്‍ 22 സീറ്റുകളില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും. നിലവില്‍ അധികാരത്തിലുള്ള അണ്ണാഡിഎംകെയ്ക്ക് 123 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷമായ 117 സീറ്റുകളില്‍ നിന്നും ആറു സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് കൂടുതലയായിട്ടുള്ളത്. അതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പിലും ഡിഎംകെ അണ്ണാഡിഎംകെ കടുത്ത പോരാട്ടം നടക്കും.
from mangalam.com http://bit.ly/2WoE5ry
via IFTTT
No comments:
Post a Comment