ന്യൂഡൽഹി:ലോകം മുഴുവൻ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി.തന്നെ നേതാവായി തിരഞ്ഞെടുത്ത പാർട്ടിക്കും എൻഡിഎയുടെ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങൾ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു. നിങ്ങളെന്നെ നേതാവിനെ തിരഞ്ഞെടുത്തത് സംവിധാനത്തിന്റെ ഭാഗമായാണ്. ഞാൻ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളിൽ അകലം സൃഷ്ടിക്കുമെന്നും അവർക്കിടയിൽ മതിലുകൾ ഉയർത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പ് മതിലുകൾ പൊളിക്കുന്നതായിരുന്നു. പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മൾ. ഇന്ത്യയിലെ വോട്ടർമാർ പുതിയ നേതാവിൽ വിശ്വാസം അർപ്പിച്ചു. ഭരണഅനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നൽകിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങൾ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാൻ സാധിച്ചത്-മോദി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാർ പാർലമെന്റിൽ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ജനപ്രതിനിധികൾക്ക് അതിരുകളില്ല. മുമ്പ് നമ്മളോടൊപ്പമുണ്ടായിരുന്നവർക്കും നാളെ നമ്മളോടൊപ്പമുണ്ടാകുന്നവർക്കും ഒപ്പമാണ് നമ്മൾ. Content Highlights:NDA Parliamentary Party meating Modi speech
from mathrubhumi.latestnews.rssfeed http://bit.ly/2whW982
via
IFTTT
No comments:
Post a Comment