കോഴിക്കോട്: എഴുത്തുകാരി ദീപാ നിശാന്തിനെ ട്രോളി നന്ദിയുണ്ട് ടീച്ചറെ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി രമ്യ ഹരിദാസ്. തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനു ഒരു പേജും ഒരു അക്കൗണ്ടുമാണ് ഉപയോഗിക്കുന്നതെന്നും തന്റേതല്ലാത്ത അക്കൗണ്ടില്‍ നിന്നുമാണ് ഇത്തരത്തില്‍ പോസ്റ്റുവന്നതെന്നും രമ്യഹരിദാസ് പറഞ്ഞു.
നിര്‍ഭാഗ്യകരമാണ് നടന്നതെന്നും ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ ശൈലിയല്ലെന്നും രമ്യ തന്റെ പോസ്റ്റില്‍ പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണമെന്നും പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു തന്റെ വിജയമെന്നും രമ്യ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
നേരത്തെ രമ്യ ഹരിദാസിന്റേതായി പുറത്തുവന്ന പോസ്റ്റിനു മറുപടിയുമായി ദീപ നിശാന്തും രംഗത്തെത്തിയിരുന്നു. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡിയെന്നും ' ഒന്നര ലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! എന്നായിരിക്കും അതെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.കെ.ബിജുവിനെ ആലത്തൂരില്‍ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യഹരിദാസ് തോല്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു ശേഷം രമ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള സി.പി.ഐ.എം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും ദീപാ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു.
from mangalam.com http://bit.ly/2JDvRG8
via IFTTT
No comments:
Post a Comment