ഗതികെട്ടപ്പോള്‍ പെട്രോള്‍ ഊറ്റിയ രണ്ട് ഹതഭാഗ്യര്‍, ഊറ്റിയതിലധികം തിരികെ വച്ചു ; ഒപ്പം കത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ഗതികെട്ടപ്പോള്‍ പെട്രോള്‍ ഊറ്റിയ രണ്ട് ഹതഭാഗ്യര്‍, ഊറ്റിയതിലധികം തിരികെ വച്ചു ; ഒപ്പം കത്തും

വണ്ടിയിലെ പെട്രോള്‍ തീര്‍ന്ന് പെരുവഴിയിലാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ വഴിയില്‍ കണ്ട ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്തു,.എന്നാല്‍ ഈ തെറ്റിനു പ്രായശ്ചിത്തവും ചെയ്തിട്ടുണ്ട്.എടുത്ത പെട്രോളിനു പകരം അധികം പെട്രോള്‍ തിരകെ വച്ച് തെറ്റ് തിരുത്തി. അതിനു തെളിവായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു കത്ത്. തെറ്റ് ചെയ്യാനുള്ള കാരണം ബൈക്കിന്റെ ഉടമയെ അറിയിച്ചുകൊണ്ടുള്ള കത്തും പെട്രോളും വണ്ടിക്കരികില്‍ വച്ചു.

മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോയ രണ്ട് ഹതഭാഗ്യരാണ് ചെയ്തു പോയ തെറ്റ് പൊറുക്കണമെന്ന് ആവശ്യപ്പെട്ടു കത്തെഴുതിയത്.
കത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്:
പ്രിയപ്പെട്ട ചേട്ടാ, മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോകുകയായിരുന്‌ന ഞങ്ങള്‍ വഴിയില്‍ വച്ച് പെട്രോള്‍ തീര്‍ന്ന് പോയതിനാല്‍ മറ്റ് വഴിയില്ലാതെ ഈ നീല പള്‍സര്‍ വണ്ടിയില്‍ നിന്നും അല്‍പം പെട്രോള്‍ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നതോടൊപ്പം എടുത്തതിലധികം പെട്രോള്‍ വാങ്ങി ഇവിടെ തിരികെ വയ്ക്കുന്നു. അനുവാദമില്ലാതെ ചെയ്ത ഈ പ്രവര്‍ത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
രണ്ട് ഹതഭാഗ്യര്‍...
[IMG]



from mangalam.com http://bit.ly/2K22n41
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages