ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ; കിവീസിന് 180 റണ്‍സ് വിജയലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ; കിവീസിന് 180 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍ : ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39.2 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് ഓവര്‍ കഴിയുന്നതിന് മുന്നേ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയേയും (2) ശിഖര്‍ ധവാനെയും (2) ഇന്ത്യക്ക് നഷ്ടമായി. ഇരുവര്‍ക്കും 10 റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുവാന്‍ സാധിച്ചില്ല.

രണ്ടാം ഓവറില്‍ രോഹിത് എല്‍ബിയില്‍ പുറത്തായപ്പോള്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ ധവാന്‍ ബ്ലെന്‍ഡലിന് ക്യാച്ച് കൊടുത്ത് ഗ്യാലറിലേക്ക് മടങ്ങി. നാലാമാനായി എത്തിയ കെ എല്‍ രാഹുല്‍(6) ആറാം ഓവറില്‍ പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ബോള്‍ട്ടാണ് ഇന്ത്യയുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ എടുത്തത്.

എന്നാല്‍ ധോണിക്കും ദിനേശ് കാര്‍ത്തിക്കിനും അധികനേരം കിവീസിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കന്‍ സാധിച്ചില്ല. ധോണി (42 പന്തില്‍ 17) റണ്‍സ് എടുത്തു പുറത്തായി. ദിനേഷ് കാര്‍ത്തിക് (3 പന്തില്‍ 4) റണ്‍സ് എടുത്ത് പുറത്തായി. പിന്നീട് എത്തിയ ഭുവനേശ്വര്‍ കുമാറിനും അധികനേരം ഗ്രൗണ്ടില്‍ തുടരാന്‍ സാധിച്ചില്ല.

തകര്‍ച്ചയുടെ വക്കില്‍ എത്തിയ ഇന്ത്യ കരകയറ്റിയത് ജഡേജയും, കുല്‍ദീപും ചേര്‍ന്നാണ് . ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 62 റണ്‍സ് കൂട്ടുകെട്ടില്‍ 39.2 ഓവറില്‍ 179 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററായ ജഡേജ 54 റണ്‍സെടുത്ത് പുറത്തായി. ആറു ബൗണ്ടറിയും രണ്ടു സിക്‌സുമാണ് ജഡേജയുടെ ഇന്നിങ്‌സ്. കുല്‍ദീപ് 36 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 19 റണ്‍സെടുത്ത് പുറത്തായി.

നെറ്റ്‌സില്‍ ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയില്‍ കളിച്ചില്ല. വിജയ് ശങ്കറിന് പകരം കെ എല്‍ രാഹുലാണ് നാലാം നമ്പറില്‍ എത്തിയത്.

ന്യൂസീലന്‍ഡിനായി ബോള്‍ട്ട് 33 റണ്‍സ് വഴങ്ങി നാലുവിക്കറ്റും, ജയിംസ് നീഷാം ആറ് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും എടുത്തു. ടിം സൗത്തി, കോളിന്‍ ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.



from mangalam.com http://bit.ly/2M4SLYL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages