എഴുന്നള്ളിപ്പിന് അനുവാദം നല്‍കാത്തതിന് കാരണം ആന വിരളും, അത് മനുഷ്യനെ കൊല്ലും എന്നതാണ് എങ്കില്‍ റോഡില്‍ പൊലിയുന്ന ജീവനുകളേയും അതുപോലെ കാണണമെന്ന് അനില്‍ അക്കര എംഎല്‍എ. ആന കൊന്നാലും വാഹനം ഇടിച്ച് കൊന്നാലും പൊലിയുന്നത് മനുഷ്യ ജീവനാണ് എന്നതാണ് എംഎല്‍എയുടെ വാദം. ഫേസ്ബുക്കിലൂടെയായിരുന്നു അനില്‍ അക്കരെയുടെ പ്രതികരണം.
അനില്‍ അക്കരെ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ബഹു കളക്ടര്‍ ,
തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കില്‍
മുണ്ടൂര്‍ പുറ്റേക്കര റോഡില്‍ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ
ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ ?
എന്തുകൊണ്ട് ആറുമാസമായി ഇവിടെ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിയാക്കുമെന്ന് നിയമസഭയില്‍ മന്ത്രി എനിക്ക് നല്‍കിയ ഉറപ്പ് എന്തുകൊണ്ട് ജില്ലാ ഭരണകൂടത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല .
ഇവിടെ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് ജില്ലാ ഭരണകൂടം അടിമപ്പെടുന്നു .
ആന കൊന്നാലും ,വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത്
മനുഷ്യജീവനാണ് ,അതില്‍
രാഷ്ട്രീയമൊന്നുമില്ല
from mangalam.com http://bit.ly/2VpCkup
via IFTTT
No comments:
Post a Comment