ദരിദ്രര്‍ക്ക് ഗ്യാസ് കണക്ഷന്‍ കിട്ടുന്ന കേന്ദ്രത്തിന്റെ 'ഉജ്വല പദ്ധതി' താങ്ങാനാകുന്നില്ല ; മോഡിയില്‍ നിന്നും സിലിണ്ടര്‍ സ്വീകരിച്ച ആദ്യം ഉപയോക്താവ് ഗുഡ്ഡിദേവി പോലും കത്തിക്കുന്നത് ചാണക വറളി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

ദരിദ്രര്‍ക്ക് ഗ്യാസ് കണക്ഷന്‍ കിട്ടുന്ന കേന്ദ്രത്തിന്റെ 'ഉജ്വല പദ്ധതി' താങ്ങാനാകുന്നില്ല ; മോഡിയില്‍ നിന്നും സിലിണ്ടര്‍ സ്വീകരിച്ച ആദ്യം ഉപയോക്താവ് ഗുഡ്ഡിദേവി പോലും കത്തിക്കുന്നത് ചാണക വറളി...!!

ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ദരിദ്രര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്ന 'ഉജ്വല' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായ യുവതി വീട്ടില്‍ തീ കത്തിക്കുന്നത് ചാണക വറളി ഉപയോഗിച്ച്. ഉജ്വല പദ്ധതിയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി ഗ്യാസ് കണക്ഷന്‍ നല്‍കുന്നതായുള്ള പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഉപയോക്താവ് ഗുഡ്ഡി ദേവി തന്നെ പ്രതികരണവുമായി വന്നു.

പാചകവാതകം സ്ഥിരം പാചകത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ചാണക വറളിയാണ് പകരം പാചകത്തിനെടുക്കുന്നതെന്നും ഇവര്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഗ്രാമീണര്‍ക്ക് ആശ്വാസം നല്‍കുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും ഗ്യാസ് സിലിണ്ടറിന്റെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. 2016 ലാണ് കേന്ദ്രം പദ്ധതിയുമായി എത്തിയത്. പദ്ധതി ഉദ്ഘാടനം ചെയ്ത് സിലിണ്ടര്‍ പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയയാളാണ് ഗുഡ്ഡി.

ഈ ചിത്രം പദ്ധതിയുടെ പരസ്യത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഉജ്വല പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 12 സബ്‌സീഡി സിലിണ്ടറുകളാണ് കിട്ടുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം എടുത്താല്‍ പോലും തനിക്ക് 12 സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലെന്ന് ഗുഡ്ഡി പറയുന്നു. ആദ്യത്തെ കണക്ഷന്‍ കിട്ടുമ്പോള്‍ 520 രൂപയായിരുന്ന ഗ്യാസിന്റെ വില ഇപ്പോള്‍ 770 ആയി. ഈ തുക മുടക്കി ഗ്യാസ് എടുക്കാന്‍ മാര്‍ഗ്ഗമില്ലെന്നാണ് ഗുഡ്ഡി ദേവി അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗ്യാസ് വില താങ്ങാന്‍ കഴിയാതായതോടെ ഗ്യാസ് കൂടുതലായി ഉപയോഗിക്കുന്നതിന് പകരം ചാണകം കട്ടയായി ഉണക്കി അതില്‍ മണ്ണെണ്ണയൊഴിച്ചുള്ള പഴയ രീതി ഇതുവരെ ഗ്രാമീണര്‍ വിട്ടിട്ടില്ല.



from mangalam.com http://bit.ly/2Hcs0Mo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages