ന്യൂഡൽഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയിൽ സ്ഥാനം ലഭിച്ച അംഗങ്ങൾക്കായിപ്രധാനമന്ത്രി ഇന്ന് ചായസൽക്കാരം നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻബിജെപി അധ്യക്ഷൻ അമിത് ഷാ നിയുക്ത മന്ത്രിമാരെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കേരളത്തിൽനിന്നുള്ള ബിജെപി നേതാവ് വി. മുരളീധരന് പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും.മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ എംപിയാണ് വി. മുരളീധരൻ. ക്ഷണം ലഭിച്ചവരിൽ സുഷമാ സ്വരാജ്, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ, അർജുൻ മേഗ്വാൽ, കിരൺ റിജിജു, രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, പ്രകാശ് ജാവ്ദേക്കർ, രാംദാസ് അതാവലെ, ജിതേന്ദർ സിങ്, സുരേഷ് അംഗാഡി, ബാബുൽ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷൻ റെഡ്ഡി എന്നിവർ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയ്ക്ക് പ്രധാനപ്പെട്ട വകുപ്പുകൾ ഏതെങ്കിലും നൽകുമെന്നാണ് സൂചന. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആർ.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവരായിരിക്കും മന്ത്രിസഭയിലെ പുതുമുഖങ്ങൾ. ഇവർക്ക് മന്ത്രി സഭയിൽ ചേരാൻ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഫോൺ സന്ദേശം ലഭിച്ചതായാണ് സൂചന. വൈകിട്ട് ഏഴ്മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകളിലേക്ക് ഏഴായിരത്തോളം ആളുകൾക്കാണ് ക്ഷണം. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ ബിംസ്റ്റെക്ക് രാഷ്ട്ര തലവൻമാർ ഡൽഹിയിലെത്തിയിട്ടുണ്ട്. Content Highlights:New ministers invited to the PMs home at 5 pm, Narendra Modi, BJP Cabinet, V Muraleedharan
from mathrubhumi.latestnews.rssfeed http://bit.ly/2HKcKYT
via
IFTTT
No comments:
Post a Comment