ചോദ്യം ചെയ്തത് 11 തവണ, 70 മണിക്കൂർ; തുടര്‍ന്നും സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ചോദ്യം ചെയ്തത് 11 തവണ, 70 മണിക്കൂർ; തുടര്‍ന്നും സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര

ന്യൂഡൽഹി: രാജ്യത്തിന്റെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം അടിയുറച്ചതാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെടുന്നത് വരെ എല്ലാ തരത്തിലുമുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും റോബർട്ട് വദ്ര. വ്യാഴാഴ്ച രാവിലെ ഫെയ്സ് ബുക്ക് പേജിലാണ് റോബർട്ട് വദ്ര ഇക്കാര്യം വ്യക്തമാക്കിയത്. ജവഹർലാൽ നെഹ്റുവിന്റെചിത്രത്തിനു മുമ്പിൽ നിന്നെടുത്ത ഫോട്ടോയും വദ്രയുടെ പോസ്റ്റിലുണ്ട്. പതിനൊന്ന് തവണയായി 70 മണിക്കൂറോളം അന്വേഷണസംഘം ഇതുവരെ തന്നെ ചോദ്യം ചെയ്തതായും തുടർന്നും സഹകരിക്കുമെന്നുംവദ്ര പറയുന്നു.വ്യാഴാഴ്ച എൻഫോഴ്സ് ഡയറക്ടറേറ്റിൽ നടക്കുന്ന ചോദ്യം ചെയ്യലിന് എത്തുന്നതിന് മുമ്പാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ വദ്രയ്ക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. വദ്രയെ അവിടെ ഇറക്കിയ ശേഷം പ്രിയങ്ക മടങ്ങിപ്പോയി. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നേരിടുന്ന വദ്ര, വിദഗ്ധ ചികിത്സയ്ക്കായി വിദേശയാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി കോടതിയിൽ സമർപ്പിച്ച ഹർജി ജൂൺ മൂന്നിന് പരിഗണിക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയുടെ കാലത്ത് വദ്ര ലണ്ടനിൽ നിരവധി സ്ഥാവരസ്വത്തുക്കൾ സമ്പാദിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. Content Highlights: Robert Vadras Facebook Post Before Questioning


from mathrubhumi.latestnews.rssfeed http://bit.ly/2KcKrnf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages