സെന്‍സെക്‌സ് 330 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

സെന്‍സെക്‌സ് 330 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഓഹരി വിപണി കുതിച്ചു. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിലാണ് സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 329.92 പോയന്റ് ഉയർന്ന് 39,831.97ലും നിഫ്റ്റി 84.80 പോയന്റ് നേട്ടത്തിൽ 11,945.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്ലു ചിപ് ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിക്ക് താങ്ങായത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1236 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1301 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, പൊതുമേഖല ബാങ്ക്, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എൻടിപിസി, യെസ് ബാങ്ക്, ഭാരതി എയർടെൽ, തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സൺ ഫാർമ, എംആന്റ്എം, സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.


from mathrubhumi.latestnews.rssfeed http://bit.ly/2JPyLaO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages