ഓവൽ: ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ഇമ്രാൻ താഹിറിനെ ആദ്യ ഓവറിനായി പന്തേൽപിച്ചപ്പോൾ ഓവൽ സാക്ഷിയായത് പുതിയൊരു ക്രിക്കറ്റ് ചരിത്രത്തിന്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പിൻ ബൗളർ ബൗളിങ് ഓപ്പൺ ചെയ്യുന്നത്. അങ്ങനെ ലോകപ്പിൽ ആദ്യ ഓവർ എറിയുന്ന ആദ്യ സ്പിന്നർ എന്ന നേട്ടം ഇമ്രാൻ താഹിറിന്റെ പേരിനൊപ്പം ചേർന്നു. ലെഗ് സ്പിന്നറെ പന്തേൽപിക്കാനുള്ള ഫാഫ് ഡു പ്ലെസിസിന്റെ ആ തീരുമാനം തെറ്റിയുമില്ല. തന്റെ രണ്ടാം പന്തിൽ ഈ ലെഗ് സ്പിന്നർ ജോണി ബെയർസ്റ്റോവിനെ ക്വിന്റൺ ഡി കോക്കിന്റെ കൈയിലെത്തിച്ചു. ആ സമയത്ത് ഇംഗ്ലണ്ടിന്റെ സ്കോർ ഒരു റൺ. ജോണി ബെയർസ്റ്റോയുടെ സ്കോർ പൂജ്യം റൺ. ലോകകപ്പ് ചരിത്രത്തിൽ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായും ഈ ലെഗ് സ്പിന്നർ മാറി. 1992-ലെ ലോകകപ്പിൽ ജോൺ റൈറ്റിനെ ബൗൾഡാക്കിയ ക്രെയ്ഗ് മക്ഡെർമോറ്റിനാണ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം. അന്ന് ക്രെയ്ഗ് മക്ഡെർമോറ്റിന്റെ ആദ്യ പന്ത് വൈഡ് ആയിരുന്നു. അടുത്ത പന്തിൽ വിക്കറ്റും വീഴ്ത്തി. ആദ്യ ഓവർ ഒരു ലെഗ് സ്പിന്നറെ ഏൽപിക്കാനുള്ള ഫാഫ് ഡുപ്ലെസിസിന്റെ ആത്മവിശ്വാസത്തെ വില കുറച്ചു കാണാനാകില്ല. കാരണം ഇത് മൂന്നാം തവണ മാത്രമാണ് ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കയ്ക്കായി ബൗളിങ് ഓപ്പൺ ചെയ്യുന്നത്. അതു മാത്രമല്ല, റൺസൊഴുകുന്ന ഓവലിലെ പിച്ചിൽ 50 ഓവറിൽ 500 റൺസ് വരെ നേടാനുള്ള സാധ്യതയുണ്ടെന്ന് മത്സരത്തിന് മുമ്പേ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ വ്യക്തമാക്കിയിരുന്നു. 40 വയസ്സും രണ്ട് മാസവും മൂന്നു ദിവസവുമാണ് ഇമ്രാൻ താഹിറിന്റെ പ്രായമെന്നും അതിന്റെ കൂടെ ചേർത്തു വായിക്കണം. #ENGvSA What a start for Imran Tahir pic.twitter.com/RWQtNtqVeV — IvarGustavo (@EmkayDoeB) May 30, 2019 Content Highlights: Imran Tahir 1st ever spinner to bowl 1st over of a World Cup World Cup 2019
from mathrubhumi.latestnews.rssfeed http://bit.ly/2YWtGRq
via
IFTTT
No comments:
Post a Comment