കെവിന്‍ വധക്കേസ്: എസ്.ഐയെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കെവിന്‍ വധക്കേസ്: എസ്.ഐയെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു

തിരുവനന്തപുരം: കെവിൻ കേസിൽ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെതിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഗാന്ധി നഗർ എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തുകൊണ്ട്കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്.ഷിബു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നായിരുന്നു വിശദീകരണം. തിരിച്ചെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കെവിൻ കൊല്ലപ്പെടുമ്പോൾ ഗാന്ധിനഗർ എസ്ഐ ആയിരുന്ന ഷിബുവിനെതിരെ കൃത്യ സമത്ത് നടപടി എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ഉടൻതന്നെ കെവിന്റെ കുടുംബാംഗങ്ങൾ ഗാന്ധി നഗർ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികൾ ഷിബു വൈകിപ്പിക്കുകയായിരുന്നു. കെവിൻ മരണപ്പെടുകയും സംഭവം വിവാദമാകുകയും ചെയ്തതിനെ തുടർന്നാണ് ഷിബുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. നേരത്തെ കേസിൽ നീനുവിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉൾപ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. Content Highlights:kevin murder case, Reinstatement of SI Shibu freezed


from mathrubhumi.latestnews.rssfeed http://bit.ly/2I8TsLB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages