വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാവും

ന്യൂഡൽഹി: കേരളത്തിലെ മുതിർന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വി. മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേരളത്തിൽനിന്നും കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യമായി. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽനിന്നും വിളിച്ചെന്നും വി. മുരളീധരൻ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിക്കാത്തതിനാൽ ഭാര്യയും കുടുംബവും ഡൽഹിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആർ.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദീർഘകാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്രമോദിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്റു യുവകേന്ദ്രയുടെ ചെയർമാനായും വി. മുരളീധരൻ പ്രവർത്തിച്ചിട്ടുണ്ട്. LIVE UPDATES .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important} Content Highlights:V Muraleedharan will be the union minister in Modi ministry


from mathrubhumi.latestnews.rssfeed http://bit.ly/2KbGKhO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages